ads

banner

Monday 27 May 2019

author photo

അലഹബാദ്‌: സ്മൃതി ഇറാനിയുടെ സഹായിയായിരുന്ന ബി.ജെ.പി പ്രവര്‍ത്തകന്‍ സുരേന്ദ്ര സിങ് കൊല്ലപ്പെട്ട സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമെന്ന് പൊലീസ് അറിയിച്ചു. കേസില്‍  ഒളിവിലുള്ള രണ്ട് പ്രതികള്‍ക്കായുളള തിരച്ചില്‍ ഊര്‍ജിതമാക്കിയതായി യു.പി പൊലീസ് മേധാവി ഒ.പി സിങ് പറഞ്ഞു.

അഞ്ച് പേരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇതില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. രണ്ട് പേര്‍ ഒളിവിലാണ്. ഇവര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. കൊലപാതകത്തിന് പിന്നില്‍ പ്രാദേശിക രാഷ്ട്രീയ പകപോക്കലാണെന്ന് സംസ്ഥാന പൊലീസ് മേധാവി ഒ.പി സിങ് പറഞ്ഞു.

അറസ്റ്റ് ചെയ്യപ്പെട്ട മൂന്ന് പേരില്‍ ഒരാളില്‍ നിന്ന് പൊലീസ് നാടന്‍ തോക്ക് കണ്ടെത്തി. ഇതുപയോഗിച്ചാണ് കൃത്യം നടത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement