ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് സീറ്റിൽ സിറ്റിംഗ് എംപി എം.കെ.രാഘവന്‍ വീണ്ടും യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കും. മൂന്നാം തവണയാണ് രാഘവന് അവസരം ലഭിക്കുന്നത്. ജനമഹായാത്രയ്ക്ക് കോഴിക്കോട് കൊടുവള്ളിയില്‍ നല്‍കിയ സ്വീകരണത്തിനിടെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ് എം.കെ.രാഘവന്‍ തന്നെയാവും കോഴിക്കോട്ടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എന്ന് പ്രഖ്യാപിച്ചത്.
മൂന്നാം തവണയും അവസരം നല്‍കുമ്പോൾ വൻ ഭൂരിപക്ഷത്തിൽ രാഘവനെ വിജയിപ്പിക്കണമെന്ന് മുല്ലപ്പള്ളി പ്രവർത്തകരോട് ആഹ്വാനം ചെയ്തു. അതേസമയം, രാഘവന്റെ 2009 ലെ കന്നിയങ്കത്തിൽ പരാജയപ്പെട്ട മുഹമ്മദ് റിയാസിനെ തന്നെയാകും ഇക്കുറി രാഘവനെതിരെ എൽഡിഎഫ് കളത്തിലിറക്കുക്ക എന്നാണ് സൂചന. അന്ന് 838 വോട്ടുകൾക്കാണ് രാഘവൻ വിജയിച്ചത്.
2014-ൽ രണ്ടാം അങ്കത്തിൽ സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ.വിജയരാഘവനായിരുന്നു എംകെ രാഘവന്റെ എതിരാളി. 16883 വോട്ടുകളുടെ മികച്ച ഭൂരിപക്ഷത്തോടെയാണ് രണ്ടാം വട്ടം രാഘവൻ ജയിച്ചത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon