പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ജവാന്മാര്‍ക്ക് ജീവന്‍ നഷ്ടമായ ഭീകരാക്രമണത്തെ അപലപിച്ച് യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍. പാക്കിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭീകരസംഘടന ജെയ്‌ഷെ മുഹമ്മദിന്റെ പേരെടുത്തു പറഞ്ഞായിരുന്നു യുഎന്‍ സുരക്ഷാ കൗണ്‍സിലിന്റെ വിമര്‍ശനം.
നിന്ദ്യമായ ഈ പ്രവൃത്തി ചെയ്തവരെയും അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെയും പിന്തുണ നല്‍കിയവരെയും കണ്ടെത്തി ശിക്ഷിക്കണമെന്ന് യുഎന്‍ സുരക്ഷാ കൗണ്‍സില്‍ ആവശ്യപ്പെട്ടു. ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ 15 രാജ്യങ്ങളുടെ പ്രതിനിധികളാണുള്ളത്.
യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ വീറ്റോ അധികാരമുള്ള അംഗമായ ചൈന പാക്കിസ്ഥാന്‍ പിന്തുണയോടു കൂടി പ്രവര്‍ത്തിക്കുന്ന ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ആഗോളഭീകരനാക്കി പ്രഖ്യാപിക്കുന്നതിനുള്ള ഇന്ത്യയുടെ അപേക്ഷയോട് എതിര്‍പ്പ് പ്രകടിപ്പിക്കുന്നതിനിടെയാണ് സുരക്ഷാ കൗണ്‍സില്‍ ഇന്ത്യ നേരിട്ട ആക്രമണത്തെ അപലപിച്ച് രംഗത്തെത്തിയിരിക്കുന്നത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon