കാസര്‍ഗോഡ്: മുഖ്യമന്ത്രി പിണറായി വിജയന്റെ കാഞ്ഞങ്ങാട്ടെ പരിപാടി അലങ്കോലപ്പെടുത്തുമെന്ന് വാട്സ്ആപ് സന്ദേശം അയച്ച യുവാവ് അറസ്റ്റില്‍. അലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്‍ഡില്‍ മുഖ്യമന്ത്രി നടത്തുന്ന പരിപാടി അലങ്കോലപ്പെടുത്തുമെന്ന് വാട്സ്ആപ് സന്ദേശമിടുകയായിരുന്നു.
സംഭവത്തില്‍ പടന്നക്കാട് സ്വദേശിയായ യുവാവിനെ വ്യാഴാഴ്ച രാത്രി പോലീസ് പിടികൂടി. കല്ല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തെത്തുടര്‍ന്ന് അന്തരീഷം കലുഷിതമായിരിക്കെയാണ് മുഖ്യമന്ത്രി ഇന്ന് കാസര്‍ഗോഡ് എത്തുന്നത്.
ഇന്ന് രാവിലെ പത്തിന് കാസര്‍കോട്ട് സിപിഎമ്മിന്റെ പുതിയ ജില്ലാ ഓഫീസിന് തറക്കല്ലിടലും 11-ന് കാഞ്ഞങ്ങാട്ട് സര്‍ക്കാരിന്റെ ആയിരം ദിനാഘോഷം ഉദ്ഘാടനവുമാണ് പരിപാടി. കൊല്ലപ്പട്ടവരുടെ വീടുസന്ദര്‍ശനം മുഖ്യമന്ത്രിയുടെ പരിപാടിയിലില്ല.
അതേസമയം, കാഞ്ഞങ്ങാട്ട് മുഖ്യമന്ത്രിയുടെ പരിപാടി നടക്കുന്ന വേദിക്ക് ഒരു കിലോമീറ്റര്‍ അകലെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി മാര്‍ച്ച് നടത്തുന്നുണ്ട്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon