കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് ഒരു കോടിയോളം രൂപയുടെ സ്വർണം പിടികൂടി. എയർ കസ്റ്റംസ് ഇന്‍റലിജൻസ് ഇന്ന് പുലർച്ചേ മൂന്ന് കേസുകളിലായാണ് ഒരു കോടിയോളം വില വരുന്ന സ്വര്‍ണം പിടികൂടിയത്.
രണ്ടരക്കിലോ സ്വർണ്ണം ഇൻറർനാഷണൽ അറൈവല്‍ ലേഡീസ് ടോയ്‌ലറ്റിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കണ്ടെത്തിയത്. ഇത്തിഹാദ് വിമാനത്തിൽ അബുദാബിയിൽ നിന്ന് വന്ന പാലക്കാട് സ്വദേശിയിൽ നിന്ന് ഒരു കിലോ സ്വർണ്ണം പാസ്ത മേക്കറിൽ ഒളിപ്പിച്ച നിലയിലും കണ്ടെടുത്തു. കാൽ കിലോ സ്വർണ്ണം തൊടുപുഴ സ്വദേശിയില്‍നിന്നും പിടിച്ചു. ഇ
തോടെ ഇന്ന് ഇതുവരെ മൂന്നേമുക്കാല്‍ കിലോ സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്.
This post have 0 komentar
EmoticonEmoticon