ന്യൂഡൽഹി : രാജ്യത്തെ വ്യാവസായിക - കാര്‍ഷിക ഉല്‍പാദന മേഖല വീണ്ടും തകര്‍ച്ചയിലേക്ക്. വ്യാവസായിക ഉല്‍പാദന മേഖലയില്‍ 1.1 ശതമാനവും കാര്‍ഷിക വിപണന മേഖലയില്‍ 4.5 ശതമാനവുമാണ് ഇടിവ്. കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സിയായ സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റേതാണ് കണക്ക്.
രാജ്യത്തെ സമ്പദ്‍വ്യവസ്ഥയുടെ അളവുകോലാണ് വ്യാവസായിക ഉല്‍പാദനം. ഇതില്‍ 26 മാസത്തിനിടെ ഉണ്ടാകുന്ന വലിയ തകര്‍ച്ചയാണിത്. 2018 ആഗസ്റ്റുമായി താരതമ്യം ചെയ്തുള്ള കണക്കാണ് പുറത്ത് വിട്ടത്. ഇതോടെ രാജ്യത്തെ മൊത്തം ഉല്‍പാദനത്തില്‍ 1.2 ശതമാനം ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ ഉല്‍പാദന വളര്ച്ച 5.2 ശതമാനത്തിലെത്തിയിരുന്നു.
കാര്‍ഷിക വിപണന മേഖലയില്‍ വലിയ ഇടിവാണ് രേഖപ്പെടുത്തിയട്ടുള്ളത്. 12 മാസത്തിനിടയില്‍ 4.5 ശതമാനമാണ് ഇടിവ്. ഇതിന്റെ ഫലമായി ഉല്പാദന ചിലവ് 1.2 ശതമാനം കൂടുകയും ഉല്‍പന്ന വില 3.4 ശതമാനം കുറയുകയും ചെയ്തു. എന്നാല്‍ ഖനന മേഖലയില്‍ 0.1 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ ഇത് 0.6 ശതമാനമായിരുന്നു വളര്‍ച്ച.
ഇതിന് പുറമെ രാജ്യത്തെ വാഹന വിപണിയിലും വന്‍ തകര്‍ച്ചയാണ് രേഖപ്പെടുത്തിയത്. യാത്രാവാഹന വിപണിയില്‍ 23 ശതമാനവും വാണിജ്യ വാഹനങ്ങളില്‍ 62 ശതമാനവും വില്‍പന താഴ്ന്നു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon