ഓസ്കാർ എന്നു പരക്കെ അറിയപ്പെടുന്ന അക്കാദമി അവാർഡ്, സംവിധായകർ, നിർമ്മാതാക്കൾ, തിരക്കഥാകൃത്തുക്കൾ എന്നിവരുൾപ്പെടെയുള്ള ചലച്ചിത്രരംഗത്തെ പ്രവർത്തകരുടെ മികവിനെ ആദരിക്കുന്നതിനായി അക്കാഡമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസ് നൽകുന്ന പുരസ്കാരമാണ്. പുരസ്കാരങ്ങൾ സമ്മാനിക്കുന്ന ഔദ്യോഗിക ചടങ്ങ് പ്രൗഢഗംഭീരവും, ലോകത്തിൽ ഏറ്റവും അധികം ആളുകൾ വീക്ഷിക്കുന്ന ചലച്ചിത്ര അവാർഡ് ദാന ചടങ്ങുമാണ്.ആദ്യ അക്കാദമി അവാർഡ് ദാന ചടങ്ങ് 1929 മെയ് 16ന് ഹോളിവുഡിലെ ഹോട്ടൽ റൂസ്‌വെൽറ്റിൽ വെച്ച് 1927, 1928 വർഷങ്ങളിലെ മികച്ച നേട്ടങ്ങളെ ആദരിക്കുന്നതിനായി നടന്നു. അഭിനേതാവായ ഡഗ്ലസ് ഫെയർബാങ്ക്സ്, സംവിധായകൻ വില്യം സി. ഡെമിൽ എന്നിവർ ആതിഥേയത്വം വഹിച്ചു.
ബെൻഹർ(1959), ടൈറ്റാനിക്(1997), ദ ലോർഡ് ഓഫ് ദ റിങ്സ്: ദ റിട്ടേൺ ഓഫ് ദ കിങ്(2003) എന്നീ ചിത്രങ്ങൾ ഏറ്റവുമധികം ഓസ്കാർ പുരസ്കാരം നേടിയവയാണ്. 11 വീതം ഓസ്കാർ പുരസ്കാരങ്ങളാണ് ഇവ നേടിയത്. ഏറ്റവും കൂടുതൽ തവണ ഓസ്കാർ പുരസ്കാരം നേടിയിട്ടുള്ളത് വാൾട്ട് ഡിസ്നിയാണ്. ഇന്ത്യക്കാരായ ഭാനു അത്തയ്യ 1985ൽ ഗാന്ധി എന്ന ചിത്രത്തിന്റെ വേഷവിധാനത്തിനും, 1992ൽ സത്യജിത് റേ സ്പെഷ്യൽ ഓസ്കാറും സ്വന്തമാക്കി.
2008ലെ മികച്ച നേട്ടങ്ങളെ ആദരിക്കുന്ന എൺപത്തൊന്നാം അക്കാദമി പുരസ്കാരദാന ചടങ്ങ് 2009 ഫെബ്രുവരി 22ന് ഹോളിവുഡിലെ കൊഡാക്ക് തിയറ്ററിൽ നടന്നു. മികച്ച ഗാനത്തിനും സംഗീതത്തിനുമുള്ള അക്കാദമി അവാർഡ് എ.ആർ. റഹ്മാനും മികച്ച ശബ്ദമിശ്രണത്തിനുള്ള അക്കാദമി അവാർഡ് റസൂൽ പൂക്കുട്ടിക്കും ലഭിച്ചു. ഇന്ത്യൻ പശ്ചാതലത്തിൽ നിർമ്മിച്ച ബ്രിട്ടീഷ് ചിത്രമായ സ്ലംഡോഗ് മില്ല്യണയർ മികച്ച ചിത്രത്തിനുൾപ്പെടെ 8 അവാർഡുകളും സ്വന്തമാക്കി.
ചരിത്രം
1927-ൽ നടൻ ആയ കോൺറഡ് നീകൽ ആണ് ഈ ആശയം മുന്നോട്ട് വച്ചത്. 1931ൽ എക്സിക്യുട്ടീവ് സെക്രട്ടറി ആയിരുന്ന മേരിയറ്റ്ഹാരിസൺ ആണ് ഈ പേര് നിർദ്ദേശിച്ചത് ഹോളിവുഡിലെ ഒരു സ്വകാര്യ അത്താഴവിരുന്നിൽ വെച്ച്, 250-ൽ താഴെ ആൾക്കാരുടെ സാന്നിധ്യത്തിലാണ് ആദ്യ അവാർഡുകൾ നൽകപ്പെട്ടത്ആദ്യവർഷത്തിനു ശേഷം റേഡിയോ വഴിയും, തുടർന്ന് 1953 മുതൽ ടെലിവിഷൻ വഴിയും അവാര്ഡ് ദാന ചടങ്ങ് പ്രക്ഷേപണം ചെയ്യപ്പെടുന്നു
രൂപം
ഒരു ഫിലിം റോൾസിനു മുകളിൽ ഒരു കയ്യിൽ വാളും മറുകയ്യിൽ കുരിശുമായി നിൽക്കുന്ന പുരുഷരൂപം എം.ജി.എം സ്റ്റുഡിയോയിലെ ശില്പിയായിരുന്ന സെട്രിക് ഗിബൺസ് ആണ് രൂപകൽപ്പനചെയ്തത്. ബ്രീട്ടന എന്ന ലോഹക്കൂട്ട്കൊണ്ട് നിർമ്മിച്ച് ആദ്യം നിക്കലും അതിനുശേഷം സ്വർണ്ണവും പൂശുന്നു. 34 സെന്റി മീറ്റർ (13.5 ഇഞ്ച് ) ഉയരവും 3കിലോ 850ഗ്രാം (8.5 പൌണ്ട്) ഭാരവും ഇതിനുണ്ട്.
ഓസ്കാർ നിരസിച്ചവർ
ഓസ്കാർ നിരസിച്ച ആദ്യത്തെ സിനിമാപ്രവർത്തകൻ ഡഡളി നിക്കോളാസ് എന്ന തിരകഥാകൃത്തായിരുന്നു .1935-ൽ പുറത്തിറങ്ങിയ 'ഇൻഫൊർമർ ' എന്ന ചിത്രത്തിന്റെ തിരക്കഥയാണ് അവാർഡിനായി തിരഞ്ഞടുക്കപ്പെട്ടിരുന്നത്.
2019 ലെ ഓസ്കാര്‍ ജേതാക്കള്‍
മികച്ച ചിത്രത്തിനുള്ള 91-ാമത് ഓസ്കാർ പുരസ്കാരം ഗ്രീൻ ബുക്കിന്. ബെഹീമിയൻ റാപ്സഡിയിലെ പുരസ്കാരത്തിന് റമി മാലെക് മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കി. ഒലിവിയ കോൾമാനാണ് മികച്ച നടി. ദി ഫേവ്റൈറ്റിലെ അഭിനയത്തിനാണ് ഒലിവിയ പുരസ്കാരം സ്വന്തമാക്കിയത്. മെക്സിക്കൻ ചിത്രം റോമയിലൂടെ അൽഫോൺസോ ക്വാറോൺ മികച്ച സംവിധായകനും , ഛായാഗ്രഹാകനുമുള്ള പുരസ്കാരം സ്വന്തമാക്കി.
നാല് പുരസ്കാരങ്ങൾ സ്വന്തമാക്കിയ ബെഹീമിയൻ റാപ്സഡിയാണ് ഓസ്കാർ വേദിയിൽ താരമായത്. മികച്ച നടന് പുറമെ ചിത്രസംയോജനം, ശബ്ദലേഖനം, ശബ്ദമിശ്രണം എന്നിവയ്ക്കുള്ള പുരസ്കാരങ്ങളും ചിത്രം സ്വന്തമാക്കി. ബ്ലാക്ക് പാന്തറും റോമയും മൂന്ന് പുരസ്കാരങ്ങൾ വീതം നേടി.
ഉത്തർപ്രദേശിലെ സ്ത്രീജീവിതങ്ങളുടെ കഥ പറയുന്ന പീരിഡ്, എന്റ് ഓഫ് സെന്റൻസ് മികച്ച ഹ്രസ്വ ഡോക്യുമെന്ററിക്കുള്ള പുരസ്കാരം നേടി. റെജീന കിംഗാണ് മികച്ച സഹനടി. ഇഫ് ബിൽ സ്ട്രീറ്റ് കുഡ് ടോക്ക് എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്കാരം. ഗ്രീൻ ബുക്കിലൂടെ മഹേർഷല അലി മികച്ച സഹനടനുള്ള പുരസ്കാരം സ്വന്തമാക്കി. മികച്ച വസ്ത്രാലങ്കാരം, ഒറിജിനൽ സ്കോർ, പ്രൊഡക്ഷൻ ഡിസൈൻ എന്നിവയുൾപ്പെടെ 3 പുരസ്കാരങ്ങളാണ് ബ്ലാക്ക് പാന്തർ നേടിയത്. സ്പൈഡർമാൻ: ഇന്റൂ ദി സ്പൈഡർ വേഴ്സ് എന്ന ചിത്രം മികച്ച ആനിമേറ്റഡ് ഫീച്ചർ ഫിലിമിനുള്ള പുരസ്കാരം സ്വന്തമാക്കി.
മികച്ച വിദേശ ഭാഷാ ചിത്രത്തിനുൾപ്പെടെ 3 അവാർഡുകളാണ് റോമയ്ക്ക് ലഭിച്ചത്. ചമയം , കേശാലങ്കാരം എന്നിവയ്ക്കുള്ള ഓസ്കാർ പുരസ്കാരം വൈസ് സ്വന്തമാക്കി. ഫസ്റ്റ് മാൻ മികച്ച വിഷ്യൽ ഇഫക്ടിനുള്ള പുരസ്കാരം നേടി. ഫീച്ചർ വിഭാഗത്തിലെ മികച്ച ഡോക്യുമെന്ററിയായി ഫ്രീ സോളോ തിരഞ്ഞെടുക്കപ്പെട്ടു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon