ന്യൂഡല്‍ഹി: അക്രമം സിപിഐഎമ്മിന്റെ നയമല്ലെന്ന് സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. അക്രമത്തില്‍ പങ്കെടുത്തവരെ പാര്‍ട്ടി പുറത്താക്കിയിട്ടുണ്ടെന്നും യെച്ചൂരി പറഞ്ഞു. ബംഗാളില്‍ കോണ്‍ഗ്രസുമായുള്ള സീറ്റ് ധാരണ സംബന്ധിച്ച് സംസ്ഥാനഘടകം തീരുമാനിക്കുമെന്നും യെച്ചൂരി പറഞ്ഞു.
അതേസമയം, ബംഗാളില്‍ സിപിഐഎം കോണ്‍ഗ്രസുമായി സീറ്റ് പങ്കിടുമെന്ന വാര്‍ത്ത യെച്ചൂരി തള്ളി. സിപിഐഎം ബംഗാള്‍ സംസ്ഥാനകമ്മിറ്റി ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്ന് ജനറല്‍ സെക്രട്ടറി പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പില്‍ ദേശീയതലത്തില്‍ ആരുമായും സഖ്യമില്ല. പൊതുമിനിമം പരിപാടി തയാറാക്കാനുള്ള പ്രതിപക്ഷ യോഗത്തില്‍ സിപിഐഎം പങ്കെടുക്കില്ലെന്നും യെച്ചൂരി അറിയിച്ചു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon