ബെംഗളൂരു : കര്‍ണാടകയിൽ ബിജെപി നടത്തുന്നത് ജനാധിപത്യ മൂല്യങ്ങളുടെ ലംഘനമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനും ഭരണം പിടിക്കാനുമുള്ള നീക്കങ്ങളാണ് ബിജെപി കര്‍ണാടകയിൽ നടക്കുന്നത്. കോണഗ്രസ് എംഎൽഎമാര്‍ ഇപ്പോഴും കോൺഗ്രസിനൊപ്പം തന്നെയാണെന്ന് അവരുടെ പ്രസ്താവനയിൽ നിന്ന് വ്യക്തമാണെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
യഥാര്‍ത്ഥ കോൺഗ്രസുകാരെല്ലാം കോൺഗ്രസിന് ഒപ്പം തന്നെ നിൽക്കണമെന്നും കെ സി വേണുഗോപാൽ ആവശ്യപ്പെട്ടു. ഭരണം പിടിക്കാനാൻ ബിജെപി നടത്തുന്ന നീക്കങ്ങൾ തികഞ്ഞ ജനാധിപത്യ ധ്വംസനമാണെന്നും കെസി വേണുഗോപാൽ ആരോപിച്ചു.
കോൺഗ്രസ് എംഎൽഎമാരായ സഹപ്രവര്‍ത്തകരെ കാണാനാണ് ഡി കെ ശിവകുമാര്‍ മുബൈയിലെ ഹോട്ടലിൽ എത്തിയത്. ഡി കെ ശിവകുമാറിനെ തടയുന്നത് എന്ത് അര്‍ത്ഥത്തിലാണെന്നും കെ സി വേണുഗോപാൽ ചോദിച്ചു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon