ads

banner

Wednesday, 10 July 2019

author photo

ആറ്റിങ്ങൽ :  സ്വകാര്യ ബസുകളുടെ റോഡിലെ നിയമലംഘനങ്ങൾ പതിവു കാഴ്ചയാണ്. റോഡിലെ മറ്റു വാഹനങ്ങൾക്കും യാത്രക്കാർക്കും ഭീഷണി സൃഷ്ടിച്ച് അമിതവേഗത്തിൽ പായുക, ഇടത് വശത്ത് കൂടി ഓവർടേക്ക് ചെയ്യുക, വിദ്യർഥികളെ ബസിൽ കയറ്റാതിരിക്കുക, ആളുകൾ കയറുംമുൻപ് ബസ് ബെല്ലടിച്ച് വിടുക എന്നതൊക്കെ ഈ നിയമലംഘനങ്ങളിൽ ചിലത് മാത്രം.ട്രാഫിക് നിയമങ്ങൾക്ക് പുല്ലുവില കൽപ്പിക്കുക തുടങ്ങിയ കലാപരിപാടികൾ സ്വകാര്യബസുകൾ കാലാകാലാങ്ങളായി സ്വീകരിച്ചു വരുന്നവയാണ്. എന്നാൽ പൊലീസോ മോട്ടർവാഹന ഉദ്യോഗസ്ഥരെ അതിനെതിരെ നടപടികൾ എടുത്താൽ അപ്പോൾ തന്നെ വരും മിന്നൽ പണിമുടക്ക്. പൊലീസും മോട്ടോർ വാഹന വകുപ്പും നിരന്തരം ശല്യപ്പെടുത്തുന്നു എന്നതാണ് സ്ഥിരം നമ്പറുകൾ. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ആറ്റിങ്ങലിലെ സ്വകാര്യ ബസ് പണിമുടക്ക്. ആറ്റിങ്ങലിലെ ബസ് ജീവനക്കാര്‍ക്കെതിരെ പോലീസിന്റെയും മോട്ടർവാഹന ഉദ്യോഗസ്ഥരുടേയും ഭാഗത്തുനിന്നുള്ള നിരന്തരമായ വേട്ടയാടലുകളില്‍ പ്രതിഷേധിച്ച് ആറ്റിങ്ങല്‍ പ്രൈവറ്റ് ബസ്തൊഴിലാളി യൂണിയന്‍(CITU) നേതൃത്വത്തിലാണ് പണിമുടക്കുന്നത്.

ബസിൽ കയറുന്നതിനിടെ സ്വകാര്യ ബസിൽ നിന്നും തെറിച്ചു വീണ് സ്കൂൾ വിദ്യാർഥിയ്ക്ക് പരുക്കേറ്റ സംഭവം കഴിഞ്ഞ ദിവസമാണ് ആറ്റിങ്ങലിലുണ്ടായത്. സംഭവം വിവാദമായതിനെ തുടർന്ന് പൊലീസും ആർടിഒയും പരിശോധന കർശനമാക്കി. ഇതിനെതിരെയുള്ള പ്രതിഷേധമാണ് പണിമുടക്ക്. തിങ്കളാഴ്ച രാവിലെ കൂട്ടുകാർക്കൊപ്പം വലിയകുന്നിൽ നിന്ന് സംഗീതബസിൽ കയറാനായി അക്ഷയ് ഒരു പടിയിൽ ചവിട്ടിയപ്പോഴേയ്ക്കും ജീവനക്കാരൻ ഡബിൾ ബെല്ലടിച്ചതിനെ തുടർന്നാണ് ബസിൽ നിന്ന് തെറിച്ചു വീണത്. വേഗത്തിൽ മുന്നോട്ടൂ നീങ്ങിയ ബസിന്റെ ഡോർ അടഞ്ഞതോടെ കുട്ടി തെറിച്ച് റോഡിൽ വീഴുകയായിരുന്നു.കണ്ടക്ടർ തന്നെയാണ് ബെല്ലടിച്ചത്. അക്ഷയ് തെറിച്ച് റോഡിൽ വീണതുകണ്ട് യാത്രക്കാർ ബഹളം വച്ചിട്ടും ജീവനക്കാർ ബസ് നിർത്താൻ കൂട്ടാക്കിയില്ലെന്നാണ് ദൃക്സാക്ഷികൾ പറയുന്നു. ഇതേ തുടർന്ന് പൊലീസ് കണ്ടക്ടറെ അറസ്റ്റ് ചെയ്തിരുന്നു. നിയമം പാലിച്ച് മര്യാദയ്ക്ക് വാഹനമോടിച്ചാൽ എങ്ങനെ പൊലീസിനും മോട്ടോർവാഹന ഉദ്യോഗസ്ഥർക്കും സ്വകാര്യ ബസുകാരെ പീഡിപ്പിക്കാനാവും എന്നതാണ് പ്രസക്തമായ ചോദ്യം.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement