തിരുവനന്തപുരം : ഫേസ്ബുക്ക് പോസ്റ്റിലൂടെ അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്കറിന് പിറന്നാൾ ആശംസ നേരുകയാണ് സ്റ്റീഫൻ ദേവസി.ഇരുവരും ഉറ്റസുഹൃത്തുക്കൾ ആയിരുന്നു .ഇരുവരും തമ്മിലുള്ള സ്നേഹ ബന്ധത്തിൻറ്റെ ആഴം ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് ഈ ഫെയ്സ്ബുക് പോസ്റ്റിലൂടെ.
'ഹാപ്പി ബർത്ത്ഡേ ബാല .നമ്മൾ ഒന്നിച്ചു പങ്കിട്ട ഓർമകളെ ഞാൻ എപ്പോഴും ഓർത്തെടുക്കാറുണ്ട് .ആ തമാശകളും ചിരിയും എല്ലാം . നീ എനിക്ക് എന്നും അങ്ങേയറ്റം സ്പെഷ്യൽ ആയിരുന്നു .അത് അങ്ങനെ തന്നെ തുടരുകയും ചെയ്യും.നിന്നെ എനിക്ക് വല്ലാതെ മിസ് ചെയ്യുന്നു കൂട്ടുകാരാ 'എന്നായിരുന്നു സ്റ്റീഫൻ ദേവസിയുടെ കുറിപ്പ്.
കഴിഞ്ഞ സെപ്റ്റംബറിൽ ആയിരുന്നു തൃശൂരിൽ നിന്ന് ക്ഷേത്രദർശനം കഴിഞ്ഞ മടങ്ങുന്ന വഴി ബാലഭാസ്‌കറും കുടുംബവും സഞ്ചാരിച്ച കാർ അപകടത്തിൽപ്പെടുന്നത് .ഒക്ടോബർ രണ്ടിനാണ് ബാലഭാസ്കർ മരിക്കുന്നത്.മകൾ തേജസ്വനി സാംഭവ സ്ഥലത്തു വെച്ച് തന്നെ മരണമടഞ്ഞു.
This post have 0 komentar
EmoticonEmoticon