മുംബൈ: മുംബൈയില്‍ വിമത എംഎല്‍എമാര്‍ താമസിക്കുന്ന പഞ്ചനക്ഷത്ര ഹോട്ടലിലെത്തിയെ കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ ഡി കെ ശിവകുമാറിന്‍റെ ബുക്കിംഗ് റദ്ദാക്കി. അടിയന്തരസാഹചര്യത്തെ തുടര്‍ന്ന് ശിവകുമാറിന്‍റെ ബുക്കിംഗ് റദ്ദാക്കുകയായിരുന്നെന്ന് ഹോട്ടല്‍ അധികൃതര്‍ പറഞ്ഞു.
വിമത എംഎല്‍എമാര്‍ താമസിക്കുന്ന റിനൈസന്‍സ് ഹോട്ടലില്‍ എത്തിയ ശിവകുമാറിനെ പൊലീസ് തടഞ്ഞിരുന്നു. ശിവകുമാറും കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമിയും ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നും ഇവരില്‍ നിന്നും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് വിമത എംഎല്‍എമാര്‍ നല്‍കിയ കത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് ശിവകുമാറിനെ തടഞ്ഞത്.
എന്നാല്‍ താന്‍ മുറി ബുക്ക് ചെയ്തിട്ടുണ്ടെന്നും തന്നെ തടയാന്‍ പൊലീസിനാവില്ലെന്നുമായിരുന്നു ശിവകുമാറിന്‍റെ നിലപാട്. എംഎല്‍എമാരെ കാണാന്‍ അനുവദിക്കുന്നില്ല. തന്നെ തടഞ്ഞുവെച്ചിരിക്കുകയാണ്. തന്‍റെ ഭരണഘടനാപരമായ അവകാശങ്ങളെ പൊലീസ് തടയുന്നു. എംഎല്‍എമാരെ കാണാനുള്ള ശ്രമവുമായി ഹോട്ടലിന് മുമ്പില്‍ തന്നെ തുടരുമെന്നും ശിവകുമാര്‍ പറഞ്ഞു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon