'ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്റ്റോറി'ചിത്രത്തിന്റെ 'കട്ട ലോക്കല്‍' എന്ന ഗാനം പുറത്തുവിട്ടു. ചലച്ചിത്ര താരം ഹരിശ്രീ അശോകന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്റ്റോറി'. ഈ ചിത്രത്തിന്റെ പ്രദര്‍ശനം തീയേറ്ററുകളില്‍ തുടരുന്നു. യുവതാരം മിയ ജോര്‍ജാണ് സോഷ്യല്‍ മീഡിയയിലൂടെ പാട്ട് പങ്ക് വച്ചത്. അരുണ്‍ രാജ് ഈണം പകര്‍ന്ന ഗാനം ആലപിച്ചത് ആന്റണി ദാസന്‍, അന്‍വര്‍ സാദത്ത് എന്നിവര്‍ ചേര്‍ന്നാണ്. മാത്രമല്ല, കോമഡി എന്റര്‍ടൈനറായി ഒരുങ്ങുന്ന ചിത്രത്തില്‍ രാഹുല്‍ മാധവ്, മനോജ്. കെ. ജയന്‍, ഇന്നസെന്റ്, ടിനി ടോം, സലിം കുമാര്‍, ദീപക് പറമ്പോല്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയിരിക്കുന്നത്.
സുരഭി സന്തോഷാണ് ചിത്രത്തിലെ നായിക. കലാസംഘം റിലീസാണ് സിനിമ പ്രദര്‍ശനത്തിന് എത്തിച്ചത്. മാത്രമല്ല, ഗോപി സുന്ദര്‍, നാദിര്‍ഷ എന്നിവരാണ് മറ്റു ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത്. കൂടാതെ, ചിത്രത്തിന്റെ ഛായാഗ്രഹണം ആല്‍ബിന്‍ ആന്റണി. രഞ്ജിത്, എബെന്‍, സജീഷ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

This post have 0 komentar
EmoticonEmoticon