ads

banner

Tuesday, 5 March 2019

author photo

കൊച്ചി: കോൺഗ്രസ്-കേരള കോൺഗ്രസ് മൂന്നാം ഘട്ട ഉഭയകക്ഷി ചർച്ച ഇന്ന് വൈകീട്ട് കൊച്ചിയിൽ നടക്കും. സീറ്റ് വീതം വെയ്പ്പിനായി കഴിഞ്ഞ ഒരാഴ്ചക്കിടെ കോൺഗ്രസ്-കേരള കോൺഗ്രസ് യോഗം രണ്ട് തവണ ചേർന്നെങ്കിലും തീരുമാനമെടുക്കാതെ പിരിയുകയായിരുന്നു. രണ്ട് സീറ്റെന്ന നിലപാടിൽ കേരള കോൺഗ്രസും ഒരു സീറ്റ് മാത്രം എന്ന് കോൺഗ്രസും ആവർത്തിച്ചതോടെയാണ് മൂന്നാം ഘട്ട ചർച്ചയിലേക്ക് കടക്കുന്നത്. 

രണ്ട് സീറ്റ്‌ കിട്ടിയില്ലെങ്കിൽ പാർട്ടിയിൽ ഭിന്നത ഉണ്ടാകുമെന്ന കേരള കോൺഗ്രസ്‌ സമ്മർദ്ദത്തിന് കോൺഗ്രസ് വഴങ്ങിയിട്ടില്ല. ഒരു സീറ്റ് മാത്രമേ കിട്ടൂ എന്ന ബോധ്യമുണ്ടെങ്കിലും ജോസഫ്-മാണി തർക്കം രൂക്ഷമായി നിൽക്കുന്ന സാഹചര്യത്തിൽ പാർട്ടിക്ക് പിന്നോട്ട് പോകാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. മാണി വിഭാഗം ജോസഫിനെ അനുനയിപ്പിക്കാനുള്ള മധ്യസ്ഥശ്രമങ്ങൾ തുടരുന്നുണ്ട്. 

ജോസഫിന് കൂടി സ്വീകാര്യനായ സ്ഥാനാർഥിയെ കെ എം മാണി നിര്‍ദ്ദേശിച്ചാൽ പ്രശ്നം തീര്‍ക്കാനാകുമോയെന്നാണ് കോണ്‍ഗ്രസ് പരിശോധിക്കുന്നത്. ഇക്കാര്യത്തില്‍ ഇരു വിഭാഗവും വിട്ടുവീഴ്ച ചെയ്യണമെന്നാണ് കോണ്ഗ്രസ് നിലപാട്. എന്നാല്‍ ഈ വിഷയത്തോട് മാണിയും ജോസഫും പ്രതികരിച്ചിട്ടില്ല.  

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement