നവമാധ്യമങ്ങള്‍ക്ക് ഒട്ടേറെ ഗുണകരമായ വശങ്ങള് ഉള്ളപ്പോഴും അവയുടെ ദുരുപയോഗം ഗുരുതര സാമൂഹികപ്രശ്നങ്ങള്‍ക്ക് കാരണമാകുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യത്തില്‍ നിയമനിര്‍മാണം നടത്തണമെന്ന അഭിപ്രായം പരിശോധിച്ചുവരുകയാണ്. എതിര്‍ശബ്ദങ്ങളെ സംസ്കാരശൂന്യമായി കടന്നാക്രമിക്കുകയും വ്യാജ ഐഡികള്‍ വഴി അപകീര്‍ത്തികരമായ പ്രചാരണം നടത്തുകയും ചെയ്യുന്ന സംഭവങ്ങള്‍ കുറവല്ലെന്നും അദ്ദേഹം പറഞ്ഞു.
വ്യാജപ്രചാരണങ്ങള്‍ക്കും മറ്റുമെതിരെ പരാതി ലഭിച്ചാല്‍ ഇപ്പോള്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെയും ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ടിലെയും വകുപ്പുകള്‍ ചേര്‍ത്ത് നടപടി സ്വീകരിച്ചുവരുന്നുണ്ട്. നിലവിലുള്ള നിയമങ്ങളില്‍ പോരായ്മയുണ്ട്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നിയമവ്യവസ്ഥകള്‍ ഉള്‍പ്പെടുന്ന സൈബര്‍ കേസുകളെടുക്കുന്നതിനും തെളിയിക്കുന്നതിനും കുറ്റക്കാരെ തിരിച്ചറിയുന്നതിനും സേവനദാതാക്കളുടെ സഹകരണം ആവശ്യമാണ് -അദ്ദേഹം പറഞ്ഞു.
വ്യാജ അക്കൗണ്ടുകള്‍ കണ്ടെത്തിയാല്‍ അവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിന് രാജ്യാന്തര നിയമാധികാരപരിധി നിമിത്തം പല തരത്തിലുള്ള പ്രയാസങ്ങളും നേരിടുന്നുണ്ട്. പലപ്പോഴും ഇത്തരം വ്യാജ അക്കൗണ്ടുകളുടെ ഉറവിടം വിദേശരാജ്യങ്ങളുമാകാറുണ്ട്. സേവനദാതാക്കളുടെ അറിവോ സമ്മതമോ ഇല്ലാതെ വ്യാജ നമ്പറുകളും വിദേശ ഫോണ്‍ നമ്പറുകളും ഉപയോഗിച്ച് അക്കൗണ്ടുകള്‍ തുടങ്ങുന്നതിനുള്ള സാങ്കേതിക സൗകര്യങ്ങള്‍ ഇന്ന് ലഭ്യമാണ്.
സ്ത്രീകളെയും കുട്ടികളെയും സാംസ്കാരിക പ്രവര്‍ത്തകരെയും സിനിമരംഗത്തുള്ളവരെയും രാഷ്ട്രീയ-സാമൂഹികമണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരെയും സമൂഹ മാധ്യമങ്ങളില്‍ വ്യക്തിഹത്യ നടത്തുന്ന പ്രവണത ശക്തിപ്പെട്ടുവരുകയാണെന്നും അദ്ദേഹം പറഞ്ഞു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon