പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. വാചകമടി രാജാവിന്റെ വിനാശഭരണമാണ് രാജ്യത്ത് നടക്കുന്നതെന്ന് രാഹുൽ പറഞ്ഞു. യുവാക്കളും കർഷകരും അനുഭവിക്കുന്ന പ്രശ്നങ്ങൾ എടുത്തു പറഞ്ഞുകൊണ്ടാണ് മോദിക്കെതിരായ രാഹുൽ ട്വിറ്റിൽ വിമർശനം ഉന്നയിച്ചത്.
‘‘കർഷകർക്ക് ന്യായമായ വില ലഭിക്കുന്നില്ല. യുവാക്കൾക്ക് തൊഴിലും ലഭിക്കുന്നില്ല. വാചകമടി രാജാവിന്റെ വിനാശ ഭരണത്തിൽ കർമം ചെയ്യുന്നവർക്ക് യാതൊന്നും ലഭിക്കുന്നില്ല.’’ -രാഹുൽ ട്വീറ്റ് ചെയ്തു.
ഉത്തർപ്രദേശിലെ രൂക്ഷമായ തൊഴിലില്ലായ്മയെ കുറിച്ചുള്ള റിപ്പോർട്ട് സഹിതമായിരുന്നു രാഹുലിന്റെ ട്വീറ്റ്. യു.പിയിൽ പ്യൂൺ തസ്തികയിലേക്ക് 37,000 പി.എച്ച്.ഡിക്കാരും 28,000 ബിരുദാനന്തര ബിരുദധാരികളും 50,000 ബിരുദ ധാരികളും അേപക്ഷിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
This post have 0 komentar
EmoticonEmoticon