ചോദ്യംചെയ്യലിനായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു(ഇഡി) മുന്നിൽ ഹാജരായ ഭർത്താവ് റോബർട്ട് വാധ്‌രയ്ക്കൊപ്പം എത്തിയതിനോടു പ്രതികരിച്ച് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. താൻ ഭർത്താവിനൊപ്പമാണെന്ന വ്യക്തമായ സന്ദേശം തന്നെയാണ് അതു നൽകുന്നതെന്നു പ്രിയങ്ക ഗാന്ധി ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു. കേസിനു പിന്നില്‍ രാഷ്ട്രീയപകപോക്കലാണെന്നും പ്രിയങ്ക ഗാന്ധി പ്രതികരിച്ചു.
ലണ്ടനിലെ വസ്തുവകകൾ വാങ്ങിയതും മറ്റുമായ ഇടപാടുകളിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിലെ ചോദ്യംചെയ്യലിനായി റോബർട്ട് വാധ്‌ര ബുധനാഴ്ച വൈകിട്ട് മൂന്നേമുക്കാലോടെയാണ് ഡൽഹിയിലെ ജാംനഗർ ഹൗസിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫിസിൽ എത്തിയത്. പ്രിയങ്കയും കൂടെ ഉണ്ടായിരുന്നു.
ഇതാദ്യമായാണ് റോബർട്ട് വാധ്‌ര ഒരു അന്വേഷണ ഏജൻസിക്കു മുൻപിൽ ഹാജരാകുന്നത്. എഴുതി തയാറാക്കിയ 40ലേറെ ചോദ്യങ്ങളാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ വാധ്‌രയോടു ചോദിച്ചത്. ഏകദേശം നാല് മണിക്കൂറോളം ചോദ്യംചെയ്യൽ നീണ്ടു. ഫെബ്രുവരി 16 വരെ വാധ്‌രയ്ക്ക് ഇടക്കാല ജാമ്യം ഡൽഹി കോടതി അനുവദിച്ചിരുന്നു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon