തിരുവനന്തപുരം : എസ് ഐ റ്റി ഹോസ്പിറ്റലിൽ ചികിത്സാ പിഴവുമൂലം 4 മാസം പ്രായമുള്ള രുദ്രയെന്ന കുട്ടി മരിച്ചിട്ട് ഇന്നേക്ക് മൂന്നു വർഷം തികയുന്നു.ഇതുവരെയും കേസിൽ യാതൊരു വിധ നടപടിയും ഉണ്ടായിട്ടില്ല.അതിനാൽ രുദ്രയുടെ മാതാപിതാക്കൾ ഇന്ന് കളക്ടറെ നേരിട്ട് കാണാനായി കളക്ടറേറ്റിൽ പോവുകയാണ് .പല ഉദ്യോഗസ്ഥരും മാറി മാറി കേസ് അനേഷിച്ചുയെങ്കിലും യാതൊരു നടപടിയും ഇതുവരെയും ഉണ്ടായിട്ടില്ല.
2016 ജൂലൈ മാസമാണ് രുദ്രയെ മാതാപിതാക്കൾ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.കുഞ്ഞിന് ത്വക്ക് സംബന്ധമായ അസുഖം മാത്രമാണ് ഉണ്ടായിരുന്നത് എന്നും ആശുപത്രിയിൽ ചികിത്സക്ക് എത്തുമ്പോൾ പരിശോധനയിൽ കുഞ്ഞിന് ഗുരുതരമായ മറ്റു ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതായി അധികൃതർ പറഞ്ഞിരുന്നില്ല എന്നും മാതാപിതാക്കൾ പറയുന്നു.ഐസിയൂ വിൽ കുഞ്ഞിന് ത്വക്ക് രോഗത്തിന് മാത്രമാണ് ചികിത്സ നൽകിയത്.എസ്എടി യിലെ ഡോക്ടർമാരും മെഡിക്കൽ കോളേജിലെ ത്വക്ക് രോഗ വിഭാഗവും നടത്തിയ അനാസ്ഥയാണ് കുട്ടിയുടെ മരണ കാരണമെന്ന് മാതാപിതാക്കൾ ഉറപ്പിച്ചു പറയുന്നു.
"ജസ്റ്റിസ് ഫോർ രുദ്ര " എന്ന പേരിൽ രുദ്രക്ക് നീതി കിട്ടാൻ വേണ്ടി സോഷ്യൽ മീഡിയ ഒന്നിച്ചിരുന്നു.തങ്ങളുടെ മകൾക്ക് സംഭവിച്ച അവസ്ഥ മറ്റൊരു കുട്ടിക്കും സംഭവിക്കാൻ പാടില്ലായെന്നാണ് രുദ്രയുടെ മാതാപിതാക്കളായ സുരേഷിൻറ്റെയും രമ്യയുടെയും ആവിശ്യം.
This post have 0 komentar
EmoticonEmoticon