മാനാഞ്ചിറ : സാധാരണക്കാരൻറ്റെ ജീവിതത്തെ കുറിച്ചു എഴുതിയ ഉറൂബ് ഓർമ്മയായിട്ട് ഇന്നേക്ക് നാല്പത് വർഷം തികയുന്നു .ഈ നാല്പതാം ചരമ വാർഷികത്തെ ഏറെ സവിശേഷതയുള്ളതായി മാറ്റുന്നത് അദ്ദേഹത്തിൻറ്റെ പേരിൽ മാനാഞ്ചിറ സെൻട്രൽ ലൈബ്രറിയിൽ ഉറൂബ് മ്യൂസിയം ഒരുങ്ങുന്നു എന്നതാണ്.അദ്ദേഹത്തെയും അദ്ദേഹത്തിൻറ്റെ എഴുത്തിനെയും സ്നേഹിക്കുന്നവർക്ക് ഒരു ആശ്വാസമാണ് ഈ വാർത്ത.
മലയാള സാഹിത്യത്തിലും മലയാളികളുടെ മനസിലും എന്നും മായാതെ നിൽക്കുന്ന ഒരു പേരാണ് ഉറൂബ് എന്നത്.പേരിൻറ്റെ അർത്ഥം സൂചിപ്പിക്കുന്നത് പോലെ തന്നെ മനസ്സിലും എഴുത്തിലും യൗവനം നശിക്കാത്ത വ്യക്തിയാണ് ഉറൂബ് .ഉറൂബ് എന്നാൽ യൗവനം നശിക്കാത്തവൻ എന്നാണ്. നോവലുകളിലും കഥകളിലും മാത്രം ഒതുങ്ങി നിന്നത് അല്ല ഉറൂബിൻറ്റെ എഴുത്.എട്ടോളം സിനിമകൾക്കും അദ്ദേഹം തിരക്കഥയെഴുതിട്ടുണ്ട്.
മാനാഞ്ചിറ സെൻട്രൽ ലൈബ്രറിയിൽ ആരംഭിക്കുന്ന മ്യൂസീയത് അദ്ദേഹം ഉപയോഗിച്ചിരുന്ന ജുബ്ബ ,കുട ,വാച്ച് ,തുടങ്ങിയവയെല്ലാം ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.പ്രിയപ്പെട്ടവർ എഴുതിയ കത്തുകൾ എല്ലാം പുസ്തകമാക്കി.കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ,ജീവിതത്തിലെ അപൂർവ സന്ദർഭങ്ങളുടെ ചിത്രങ്ങൾ എല്ലാം ഇവിടെ സൂക്ഷിച്ചിട്ടുണ്ട് .
This post have 0 komentar
EmoticonEmoticon