റാഞ്ചി: ജാര്‍ഖണ്ഡില്‍ മൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് വധശിക്ഷ. കോടതിയില്‍ സമര്‍പ്പിച്ച തെളിവുകള്‍ പരിഗണിച്ചാണ് വിധി പ്രസ്താവിച്ചത്. ഇതില്‍ സംതൃപ്തരാണെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 23ന് പെണ്‍കുട്ടി വീടിനു പുറത്ത് കളിച്ചു കൊണ്ടിരിക്കവെയായിരുന്നു സംഭവം നടന്നത്. പ്രതിക്കെതിരെ പോക്‌സോ വകുപ്പു പ്രകാരമായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തത്.
അതേസമയം, കോടതി വിധിയില്‍ താന്‍ തൃപ്തനല്ലെന്നും ജില്ലാ കോടതിയുടെ വിധിയ്‌ക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും പ്രതിഭാഗം അഭിഭാഷകന്‍ പറഞ്ഞു.
This post have 0 komentar
EmoticonEmoticon