സന്നിധാനം: കുംഭമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു.വൈകിട്ട് അഞ്ചു മണിക്കാണ് നട തുറന്നത്. വലിയ ഭക്തജന തിരക്ക് സന്നിധാനത്തില്ലെങ്കിലും കനത്ത സുരക്ഷ തന്നെയാണ് പോലീസ് ഒരുക്കിയത്.സ്ത്രീപ്രവേശന വിധിക്ക് ശേഷം മാസപൂജകള്‍ക്കായി ശബരിമല നട തുറന്നപ്പോഴെല്ലാം ശക്തമായ സുരക്ഷ പോലീസ് ഒരുക്കിയിരുന്നു.
ബുധനാഴ്ച്ച പുലര്‍ച്ചെ അഞ്ചിനു മഹാഗണപതിഹോമത്തോടെ പതിവു പൂജകള്‍ ആരംഭിക്കും. 17നു രാത്രിയാണ് നട അടയ്ക്കുന്നത്.
സുരക്ഷ ശക്തമാക്കിയതിന്റെ ഭാഗമായി നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെയുള്ള ഭാഗത്ത് 700 അംഗ പോലീസ് സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. സന്നിധാനം പമ്പ നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ഓരോ എസ്പിമാരും രണ്ട് ഡിവൈഎസ്പിമാര്‍ വീതവും ചുമതലയിലുണ്ട്. നാലു വീതം സിഐമാരും എല്ലാ സ്ഥലങ്ങളിലും ഡ്യൂട്ടിയിലുണ്ടാകും.
This post have 0 komentar
EmoticonEmoticon