ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന് പ്രത്യാക്രമണം നടത്തിയ നടപടിയെ കവിതയിലൂടെ ഉപമിച്ച് ഇന്ത്യന്‍ ആര്‍മി. എ.ഡി.ജി.പി ഇന്ത്യന്‍ ആര്‍മി എന്ന ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് സൈന്യം ഇത് വ്യക്തമാക്കിയിരിക്കുന്നത്.
ഇന്ന് പുലര്‍ച്ചെ 3.30നാണ് പാകിസ്താനിലെ പ്രാധനഭീകരകേന്ദ്രങ്ങള്‍ ഇന്ത്യ തകര്‍ത്ത് തരിപ്പണമാക്കിയത്. 12 മിറാഷ് 2000 വിമാനങ്ങള്‍ ഉപയോഗിച്ചാണ് ഇന്ത്യ മറ്റൊരു സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്നു തന്നെ വിശേഷിപ്പിക്കാവുന്ന ആക്രമണം നടത്തിയത്. അതിര്‍ത്തി കടന്ന് ബാലക്കോട്ടിലെ ജെയ്‌ഷെ മുഹമ്മദ് താവളമാണ് ഇന്ത്യന്‍ വ്യോമസേന മിറാഷ് വിമാനങ്ങളില്‍ നിന്ന് ബോംബ് വര്‍ഷിച്ച് തകര്‍ത്തത്. 1000 കി.ഗ്രാമില്‍ അധികം വരുന്ന ബോംബുകളാണ് ആക്രമണത്തിനായി ഉപയോഗിച്ചത്. പാക് മേഖഖലയില്‍ 300ല്‍ അധികം ഭീകരര്‍ കൊല്ലപ്പെട്ടതായാണ് ലഭിക്കുന്ന വിവരം.
'क्षमाशील हो रिपु-समक्ष
— ADG PI - INDIAN ARMY (@adgpi) February 26, 2019
तुम हुए विनीत जितना ही,
दुष्ट कौरवों ने तुमको
कायर समझा उतना ही।
सच पूछो, तो शर में ही
बसती है दीप्ति विनय की,
सन्धि-वचन संपूज्य उसी का जिसमें शक्ति विजय की।'#IndianArmy#AlwaysReady pic.twitter.com/bUV1DmeNkL
‘നമ്മള്‍ ശത്രുക്കള്‍ക്കു മുമ്പില്‍ വളരെ വിനയത്തോടെയാണ് പെരുമാറുന്നത്.
പക്ഷേ ആ വിനയം ഞങ്ങളുടെ ബലഹീനതയാണെന്ന് അവര്‍ തെറ്റിദ്ധരിച്ചു
സത്യം പറഞ്ഞു കഴിഞ്ഞാല്‍ വിനയത്തിന്റെ ആ നാളം ഞങ്ങളുടെ ശരീരത്തില്‍ അലിഞ്ഞു ചേര്‍ന്നതാണ്
ഒരേമനസോടെയുള്ള നമ്മുടെ കൂട്ടായ്മയാണ് നമ്മുടെ വിജയത്തിന്റെ ശക്തി’….
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon