ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് കേസ് സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. വിചാരണയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ കോടതി തീരുമാനിക്കും. ഈ മാസം നാലാം തീയതിയായിരുന്നു ഡല്‍ഹി അഡീഷണല്‍ ചീഫ് മെട്രോ പൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതികേസ് സെഷന്‍സ് കോടതിക്ക് വിട്ടത്.
കുറ്റപത്രത്തില്‍ ആത്മഹത്യപ്രേരണകുറ്റം ഉള്‍പ്പെട്ടതിനാലാണ് കേസ് സെഷന്‍സ് കോടതി പരിഗണിക്കുന്നത്.
നേരത്തെ കേസില്‍ പ്രോസിക്യൂഷനെ സഹായിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം പൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതി പരിഗണിച്ചിരുന്നില്ല.
2014 ജനുവരി 17നായിരുന്നു സുനന്ദ പുഷ്‌കര്‍ സംശയാസ്പദമായ രീതിയില്‍ മരണപ്പെട്ടത്. കേസില്‍ കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശിതരൂരിനെ പ്രതിചേര്‍ത്തുകൊണ്ട് പൊലീസ് എഫ്‌ഐആര്‍ സമര്‍പ്പിച്ചിരുന്നു. ഐപിസി 498എ,ഐപിസി 306 വകുപ്പുകള്‍ പ്രകാരം ആത്മഹത്യാപ്രേരണ, ഗാര്‍ഹികപീഡനം എന്നീ കുറ്റങ്ങളാണ് തരൂരിനെതിരെ ചുമത്തിയിരിക്കുന്നത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon