ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിന് ശേഷം പാക്കിസ്ഥാനെ ഒറ്റപ്പെടുത്താൻ ഇന്ത്യ തീരുമാനിച്ചതിന് പിന്നാലെ പാക്കിസ്ഥാനുമായി ഇനി ക്രിക്കറ്റ് മത്സരങ്ങൾക്കില്ലെന്ന് ബിസിസിഐ അറിയിച്ചു. പാക്കിസ്ഥാനുമായി ഇനി ക്രിക്കറ്റ് മത്സരങ്ങൾക്കില്ലെന്ന് ഐപിഎൽ ചെയർമാൻ രാജീവ് ശുക്ലയാണ് പറഞ്ഞത്.കേന്ദ്ര സർക്കാരിൻറെ ഭാഗത്തു നിന്ന് എന്തെങ്കിലും തരത്തിലുള്ള നിർദേശമുണ്ടായാൽ മാത്രമേ ഇനിയൊരു മത്സരത്തേക്കുറിച്ച് ആലോചിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.
ഭീകരാക്രമണത്തിന് ചുക്കാൻ പിടിച്ചവരെ പാക്കിസ്ഥാൻ സംരക്ഷിക്കുകയും നടപടി എടുക്കാൻ തയ്യാറാകാത്തതുമാണ് ഇന്ത്യയെ പ്രകോപിപ്പിച്ചത്. നേരത്തെ, പാക്കിസ്ഥാനുള്ള സൗഹൃദ രാഷ്ട്ര പദവി റദ്ദാക്കുക, അവിടെ നിന്ന് ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ കസ്റ്റംസ് തീരുവ 200 ശതമാനം വർധിപ്പിക്കുക, പാക്ക് സിനിമാ താരങ്ങൾക്കും പ്രവർത്തകർക്കും സമ്ബൂർണ വിലക്കേർപ്പെടുത്തുക, ഇന്ത്യയിലെ ഒന്നിലേറെ സ്റ്റേഡിയങ്ങളിൽ നിന്ന് പാക്ക് ക്രിക്കറ്റ് താരങ്ങളുടെ ചിത്രങ്ങൾ നീക്കം ചെയ്യുക തുടങ്ങിയ ശക്തമായ നടപടികൾ ഇന്ത്യ സ്വീകരിച്ചിരുന്നു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon