റാഫേൽ വൈകാൻ കാരണം കോൺഗ്രസ് ആണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണത്തിന് ശക്തമായ ഭാഷയിൽ മറുപടിയുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. പ്രധാനമന്ത്രിക്കു നാണമില്ലേ?. റഫാൽ വിമാനം ഇന്ത്യയിലെത്താൻ വൈകുന്നതിനു കാരണം പ്രധാനമന്ത്രി മാത്രമാണ്. കാലഹരണപ്പെട്ട വിമാനം സൈന്യം ഉപയോഗിക്കാൻ കാരണം മോദിയാണെന്നും രാഹുൽ ട്വീറ്റ് ചെയ്തു.
നിങ്ങള്‍ 30,000 കോടി മോഷ്ടിച്ച് സുഹൃത്തായ അനില്‍ അംബാനിക്ക് നല്കി. റഫാല്‍ വിമാനം വൈകാന്‍ കാരണം പ്രധാനമന്ത്രി മാത്രമാണ്. കാലഹരണപ്പെട്ട വിമാനങ്ങള്‍ പറത്തി വിംഗ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ധമാനെ പോലുള്ളവര്‍ എന്തിന് ജീവന് പണയം വയ്ക്കണമെന്നും രാഹുല്‍ ചോദിച്ചു.
വ്യോമസേന രാജ്യത്തെ സംരക്ഷിക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി അവരിൽനിന്ന് 30,000 കോടി രൂപ തട്ടിയെടുത്തുവെന്ന് കഴിഞ്ഞ ദിവസം മൊറാബാദി മൈതാനത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുക്കവേ രാഹുൽ ഗാന്ധി ആരോപണമുയർത്തിയിരുന്നു. റഫാൽ പോർവിമാന ഇടപാടിലെ അഴിമതിയിലൂടെ അനിൽ അംബാനിക്കാണ് പ്രധാനമന്ത്രി കോടികളുടെ നേട്ടമുണ്ടാക്കിക്കൊടുത്തതെന്നും രാഹുൽ ആവർത്തിച്ച് ആരോപിച്ചു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon