ads

banner

Monday, 4 February 2019

author photo

മകരമാസ കുളിര് മാറി വേനൽകടുത്തതോടെ ഗ്രാമപ്രദേശങ്ങളിലെ കൃഷിയിടങ്ങൾ ഉണങ്ങി വരണ്ടു. മീനമാസത്തിലെ കടുത്ത വേനലെത്താൽ ഇനിയും രണ്ട് മാസക്കാതത്തോളം ശേഷിക്കേയാണ് കനത്ത വേനൽക്കാലം തുടങ്ങിയത്. അടുത്തിടെ ഉണ്ടായ പ്രളയത്തിന് ശേഷം മേൽമണ്ണിലെ ജലസാന്ദ്രത തീരെ കുറഞ്ഞതാണ് വേനലെത്തും മുൻപേ കൃഷിയിടങ്ങൾ ഉണങ്ങിക്കരിയാൻ കാരണമത്രേ. ഓഖി ദുരന്തം വന്നതോടെയാണ് മണ്ണിലെ ഉപരിതല ജലചോർച്ചക്ക് വർദ്ധിച്ചതായി കർഷകർ പറയുന്നു.
കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ  ഹെക്ടർ കണക്കിന് കൃഷിയാണ് കഴിഞ്ഞ ഒരു മാസത്തിനിടെ ഉണങ്ങി നശിച്ചത്.തിരുവന്തപുരം ജില്ലയിൽ  സാധാരണ നെയ്യാർ ഡാമിൽ നിന്നും ഇടതുകര കനാൽവഴി ജലം തുറന്നു വിടുന്നത് ഇക്കുറി താമസിച്ചതും കൃഷിനാശത്തിന് കാരണമായി. സാധാരണ ജലം കൃത്യമായി തുറന്നുവിടാറുമില്ല. ഇത്തവണ വേനൽ നേരത്തേയെത്തിയിട്ടും അളവിൽ കുറവ് ജലമാണ് ഇത്തവണ കനാൽ വഴി തുറന്നു വിട്ടത്. ഇത് എല്ലാ സ്ഥലങ്ങളിലും ഒഴുകിയെത്തിയിട്ടുമില്ല.

അതേസമയം കുളങ്ങളിൽ ജലം പൂർണമായി വറ്റിയിട്ടില്ലെങ്കിലും കൃഷി ആവശ്യത്തിന് ഇവ ഉപയോഗപ്പെടുത്താത്തതും കൃഷി നശിക്കാൻ ഇടയായി. നെൽപ്പാടങ്ങളിൽ ഇടവിളയായി കൃഷി ചെയ്തിരുന്ന പാവൽ, വഴുതന, വെണ്ടയ്ക്ക, കത്തിരിക്ക, വെള്ളരിക്ക, ചീര, പയ‌ർ, കോവയ്ക്ക തുടങ്ങിയ പച്ചക്കറിയിനങ്ങളും വാഴകളുമാണ് കരിഞ്ഞുണങ്ങിയത്. മിക്ക പ്രദേശത്തും കൃഷിയിടങ്ങൾക്ക് സമീപമായുള്ള ചെറു ജലസ്രോതസ്സുകളും ചതുപ്പും വറ്റിയതും ജല ലഭ്യത കുറയാൻ വഴി വച്ചു. പച്ചക്കറിക്കും വില ഇരട്ടിയായി ഗ്രാമീണ മേഖലയിലെ ചെറുകിട കർഷകർ കൃഷി ചെയ്തിരുന്ന പച്ചക്കറിവിഭവങ്ങളുടെ ഉത്പാദനം കുറഞ്ഞതോടെ നാടൻ-ജൈവ പച്ചക്കറിക്കും വിലയേറി. അതേ സമയം അന്യ സംസ്ഥാനങ്ങളിൽ നിന്നും ലോറികളിൽ കൊണ്ടു വരുന്ന പച്ചക്കറികൾ ഇപ്പോഴും വിപണിയിൽ വില വ്യത്യാസമില്ലാതെ ലഭ്യമാകുന്നു.

ഇതും ഗ്രാമീണ കർഷകർക്ക് വിനയായി മാറി. ജലം ലഭ്യമാക്കണം കനാൽവഴി എല്ലാ ദിവസവും ജലം കൃഷിക്ക് ലഭ്യമാകത്തക്ക വിധം ലഭ്യമാക്കണമെന്ന് ചെറുകിട കർഷകർ ആവശ്യപ്പെടുന്നു. മുൻപൊക്കെ ഇറിഗേഷൻ കനാലുകൾ വർഷം തോറും അറ്റകുറ്റപ്പണികൾ ചെയ്യുവാൻ മേജർ ഇറിഗേഷൻ വകുപ്പ് തുക മാറ്റി വയ്ക്കാറുള്ളത് ഉപേക്ഷിച്ചതും വേനൽക്കാല ചെറുകിട കൃഷിയെ സാരമായി ബാധിച്ചു. കൂടുൽ ജലലഭ്യതയും ശാസ്ത്രീയമായ കൃഷിപാഠവും കർഷകർക്ക് വേണമെന്നിരിക്കെ കൃഷി വകുപ്പാകട്ടെ ഇതു രണ്ടിനും യാതൊരു പരിഗണനയും നൽകുന്നില്ലെന്നാണ് കർഷകരുടെ പരാതി.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement