ads

banner

Monday, 4 February 2019

author photo

 അഴിമതി എന്ന പാപം ഒരിക്കലും ചെയ്യരുതെന്ന് അമ്മ  തന്നോട് പറഞ്ഞതായി പ്രധാനമന്ത്രി നരേന്ദ്രമോദി .  അമ്മ  ഹീരാബെന്‍ തന്നോട് പറഞ്ഞ വാക്കുകള്‍    തന്നെ വളരെയേറെ സ്വാധീനിച്ചതായും  മോദി വെളിപ്പെടുത്തി . ഹ്യുമന്‍സ് ഓഫ് ബോംബെക്ക് നല്‍കിയ 'ജീവിത കഥാ പരമ്പര'യില്‍ നാലാമത്തേതിലാണ് ജീവിതത്തില്‍ അമ്മ നല്‍കിയ ഏറ്റവും വലിയ ഉപദേശങ്ങളിലൊന്ന് വെളിപ്പെടുത്തിയത്. 


ഞാന്‍ പ്രധാനമന്ത്രിയായപ്പോള്‍ അമ്മക്ക് അത് എങ്ങനെയാണ് അനുഭവപ്പെട്ടത് എന്ന് ഒരുപാട് പേര്‍ ചോദിക്കാറുണ്ട്. പ്രധാനമന്ത്രിയായതിനേക്കാള്‍ നാഴികക്കല്ലായി അമ്മക്ക് തോന്നിയത് ഗുജറാത്ത് മുഖ്യമന്ത്രിയായതാണ്. അന്ന് ഞാന്‍ ഡല്‍ഹിയിലാണ് താമസിച്ചിരുന്നത്. സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പ് ഞാന്‍ അമ്മയെ കാണാന്‍ അഹമ്മദാബാദില്‍ ചെന്നു. ഞാന്‍ മുഖ്യമന്ത്രിയാകുന്നുവെന്ന് അറിയാമെന്നതല്ലാതെ ആ പദവി എന്താണെന്നതിനേക്കുറിച്ച് കൂടുതലൊന്നും അമ്മയ്ക്ക്‌ അറിയുമെന്ന് തോന്നിയില്ല.

 

സഹോദരന്റെ വീട്ടിലാണ് അമ്മ അന്ന് താമസിച്ചിരുന്നത്. ആഘോഷകരമായ ആ അന്തരീക്ഷത്തില്‍ എന്നെ കണ്ടയുടനെ അമ്മ കെട്ടിപ്പിടിച്ചു. ശേഷം ഗുജറാത്തിലേക്ക് തിരിച്ചു വന്നതാണ് ഏറ്റവും വലിയ കാര്യമെന്നാണ് അന്ന് അമ്മ പറഞ്ഞത്. മറ്റു കാര്യങ്ങളേക്കാള്‍ പ്രധാനം അവര്‍ക്ക് മകന്റെ സാന്നിധ്യം അടുത്തുണ്ടാകുക എന്നതായിരുന്നു. അതിന് ശേഷം അവര്‍ പറഞ്ഞു, നീ ചെയ്യുന്നത് എന്താണെന്ന് കൂടുതലൊന്നും എനിക്കറിയില്ല, പക്ഷേ എനിക്ക് നീ അഴിമതി ചെയ്യില്ലെന്ന് വാഗ്ദാനം തരണം, ഒരിക്കലും ആ പാപം നീ ചെയ്യരുത്- മോദി ഓര്‍ത്തെടുത്തു.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement