തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജില്‍ വിദ്യാര്‍ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ ഗവര്‍ണര്‍ പി സദാശിവം റിപ്പോര്‍ട്ട് തേടി. കേരള സര്‍വകലാശാല വൈസ് ചാന്‍സലറോടാണ് അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. വിദ്യാര്‍ഥിനിക്ക് മാനസിക പീഡനം നേരിട്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഗവര്‍ണറുടെ ഇടപെട്ടിരിക്കുന്നത്.
നേരത്തെ, ആത്മഹത്യ ശ്രമത്തിന് പെണ്‍കുട്ടിക്ക് എതിരെ പോലീസ് കേസെടുത്തിരുന്നു. കന്റോണ്‍മെന്റ് പോലീസാണ് സ്വമേധയാ കേസെടുത്തത്. ആര്‍ക്കെതിരെയും പരാതിയില്ലെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. സമരം കാരണം ക്ലാസുകള്‍ മുടങ്ങുന്നത് സമ്മര്‍ദ്ദത്തിലാക്കിയതിനാലാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നും ആര്‍ക്കെതിരെയും പരാതിയില്ലെന്നുമായിരുന്നു പെണ്‍കുട്ടിയുടെ മൊഴി.
ആറ്റിങ്ങല്‍ സ്വദേശിനിയെ കോളജിന്റെ റസ്റ്റ് റൂലിമാണ് കൈഞരമ്ബ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയില്‍ കണ്ടെത്തിയത്. എസ്എഫ്ഐ മാനസികമായി നിരന്തരം പീഡിപ്പിച്ചുവെന്ന് കുറിപ്പെഴുതി വെച്ചാണ് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. രാവിലെ കോളേജിലെ ലേഡീസ് റൂം വൃത്തിയാക്കാനെത്തിയവരാണ് രക്തംവാർന്ന് ബോധരഹിതയായ നിലയില്‍ വിദ്യാർഥിനിയെ കണ്ടത്. ഉടനെ ആശുപത്രിയിലെത്തിച്ചതിനാൽ അപകട നില തരണം ചെയ്തു. ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥിനിയാണ് പെൺകുട്ടി.
കോളേജിലെ എസ്എഫ്ഐ നേതാക്കളുടെ കടുത്ത ഭീഷണി നേരിടുന്നെന്ന് പെൺകുട്ടി ആത്മഹത്യാക്കുറിപ്പിൽ എഴുതിയിരുന്നു. പാർട്ടി പരിപാടികളിൽ പങ്കെടുക്കാൻ കൂട്ടാക്കാത്തതിനാൽ തന്നെ ഒറ്റപ്പെടുത്തുകയാണ്. അധ്യയന വർഷം നഷ്ടമാക്കി സമരങ്ങളും മറ്റും നടത്തുന്നതിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെ ഭീഷണി ശക്തമായെന്നും കുറിപ്പിലുണ്ട്. ഈ സാഹചര്യത്തിലാണ് സംഭവത്തെക്കുറിച്ചും യൂണിവേഴ്സിറ്റിയിലെ സംഘടനാ പ്രവർത്തനങ്ങളെക്കുറിച്ചും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കെഎസ്‍യു ഗവർണർക്ക് നിവേദനം നൽകിയത്.
സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. കോളേജ് വിദ്യാഭ്യാസ ഡയറക്ടറും കോളേജ് പ്രിൻസിപ്പലും അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്‍റണി ഡൊമിനിക് ആവശ്യപ്പെട്ടു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon