കൊല്‍ക്കത്ത: പുല്‍വാമ ഭീകരാക്രമണത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ഫെയ്‌സ്ബുക്കില്‍ എഴുതിയ യുവതിക്ക് വധഭീക്ഷണിയും ബലാത്സംഗ ഭീക്ഷണിയും മുഴക്കിയതായി യുവതിയുടെ പരാതി. ഭീഷണിക്ക് പിന്നില്‍ വി.എച്ച്.പി., ആര്‍.എസ്.എസ്. പ്രവര്‍ത്തകരാണെന്നാണ് യുവതിയുടെ ആരോപണം.
ഫെബ്രുവരി 15നാണ് പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നരേന്ദ്രമോദി സര്‍ക്കാരിനെതിരേ വിമര്‍ശനമുന്നയിച്ച് യുവതി ഫെയ്‌സ്ബുക്ക് കുറിപ്പ് എഴുതിയത്.ഇതിന് ശേഷം തനിക്കെതിരെ നിരന്തരമായ ഭീഷണി ഉയരുന്നതായി ഇവര്‍ ആരോപിക്കുന്നത്.
'എനിക്ക് തുടര്‍ച്ചയായി ഭീഷണി ഉണ്ടാവുകയാണ്. കൂടുതലും ട്രോളുകളായും ഓണ്‍ലൈന്‍ ആക്ടിവിസ്റ്റുകളായ വി.എച്ച്.പി., ആര്‍.എസ്.എസ്. പ്രവര്‍ത്തകരില്‍ നിന്നുമാണ്. എന്നെ നോക്കിവെയ്ക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് എന്റെ ചിത്രങ്ങള്‍ പലഗ്രൂപ്പുകളിലും പ്രചരിപ്പിക്കുകയാണ്. അവരൊക്കെ പതുങ്ങിയിരുന്ന് എന്നെ ആക്രമിക്കുകയാണ്.' യുവതിയുടെ പരാതിയില്‍ പറയുന്നു. പോലീസില്‍ പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നും യുവതി ആരോപിച്ചു.
This post have 0 komentar
EmoticonEmoticon