പ്രളയബാധിതമേഖലകളില്‍ വായ്പ എടുത്തവര്‍ക്കെതിരെ ജപ്തി നടപടി സ്വീകരിക്കരുതെന്ന് ബാങ്കുകളോട് ആവശ്യപ്പെടാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇക്കാര്യം സംസ്ഥാന ബാങ്കേഴ്സ് സമിതിയില്‍ സര്‍ക്കാര്‍ ഉന്നയിക്കും. മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടും ബാങ്കുകൾ പലയിടത്തും ജപ്‌തി ഭീഷണി ഉയർത്തിയിരുന്നു.
സഹകരണ ബാങ്കുകളടക്കം വായ്പ എടുത്ത പ്രളയബാധിതര്‍ക്കെതിരെ ജപ്തി നടപടിയുമായി മുന്നോട്ട് പോകുന്ന സാഹചര്യത്തിലാണ് ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. പ്രളയബാധിതമേഖലകളിലെ ജനങ്ങളെടുത്ത വായ്പകള്‍ക്ക് നേരത്തെ സര്‍ക്കാര്‍ മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon