പമ്പ: നിലയ്ക്കലിൽ ഭക്ഷണത്തിന് അമിത വില ഈടാക്കിയ ഹോട്ടലുകൾക്കെതിരെ നടപടി. നിലയ്ക്കൽ ബേസ് ക്യാമ്പിലെ ഹോട്ടലുകളിൽ ഭക്ഷണത്തിന് അമിതവില ഈടാക്കുന്നതായുള്ള പരാതിയെ തുടർന്നാണ് അധികൃതർ പിശോധന ശക്തമാക്കിയത്.
ഡ്യൂട്ടി മജിസ്ട്രേറ്റിന്റെ കീഴിലുള്ള പ്രത്യേക സ്ക്വാഡാണ് പരിശോധന നടത്തുന്നത്. ഡ്യൂട്ടി മജിസ്ട്രേറ്റിന്റെ മേൽനോട്ടത്തിൽ റവന്യു, സിവിൽ സപ്ലയ്സ്, ലീഗൽ മെട്രോളജി തുടങ്ങി വിവിധ വകുപ്പുകളിൽ നിന്നുള്ള ഏഴംഗം സംഘമാണ് സ്ക്വാഡിലുള്ളത്. പരിശോധനയിൽ ചില ഹോട്ടലുകൾ അധികവില വാങ്ങുന്നതായി കണ്ടെത്തി. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ വിവിധ ക്രമക്കേടുകൾക്കായി 17000 രൂപയാണ് പിഴ ഈടാക്കിയത്.
പുകയില ഉൽപന്നങ്ങളുടെ വിൽപന എന്നിവയും സ്ക്വാഡ് പരിശോധിക്കുന്നുണ്ട്. തീർഥാടകരുടെ തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിലും കർശന പരിശോധന തുടരാനാണ് തീരുമാനം.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon