ചെങ്ങന്നൂര്‍ : ചെങ്ങന്നൂരില്‍ സുകുമാരന്‍ നായര്‍ക്കെതിരെ ബാനര്‍ ഉയര്‍ന്നിരിക്കുന്നു. ആര്‍എസ്എസ്-എന്‍എസ്എസ് വിയോജിപ്പ് തുടരുന്നു.എന്‍എസ്എസ് അടുത്ത കാലത്തായി സ്വീകരിച്ചുവരുന്ന ആര്‍എസ്എസ് ബിജെപി അനുകൂല നിലപാടുകളിലാണ് എന്‍എസ്എസിലെ ഒരു വിഭാഗത്തിനുള്ള വിയോജിപ്പ് പരസ്യമായി പുറത്തുവന്നത.്ശബരിമല വിഷയത്തില്‍ ഉള്‍പ്പെടെ എന്‍എസ്എസ് തുടര്‍ച്ചയായി ആര്‍എസ് എസ് അഭിപ്രായങ്ങളുടെ നിഴലാവുന്നതാണ് കണ്ടത്.
കൂടാതെ,ജനുവരി ഒന്നിന് നടക്കുന്ന വനിതാ മതിലില്‍ എന്‍എസ്എസ് അംഗങ്ങള്‍ വിട്ട് നില്‍ക്കണമെന്ന് മാത്രമല്ല വനിതാ മതിലിന് അനുകൂല നിലപാടെടുക്കുന്നവര്‍ സംഘടനയില്‍ ഉണ്ടാവില്ലെന്ന അന്ത്യശാസനവും സുകുമാരന്‍ നായര്‍ നല്‍കിയിരുന്നു. ആയതിനാല്‍, ഡിസംബര്‍ 26 ന് ശബരിമല ആചാര സംരക്ഷണ സമിതി നടത്തുന്ന അയ്യപ്പ ജ്യോതിക്ക് പൂര്‍ണ പിന്‍തുണ പ്രഖ്യാപിക്കുന്നതിനൊപ്പം ഈ പരുപാടി വിജയിപ്പിക്കുന്നതിനായി അംഗങ്ങള്‍ രംഗത്തിറങ്ങണമെന്നും ആഹ്വാനം ചെയ്തിരുന്നു. മാത്രമല്ല, ഇതിന് പിന്നാലെയാണ് എന്‍എസ്എസ് യുവജന വേദി ചെങ്ങന്നൂര്‍ താലൂക്ക് കമ്മിറ്റിയുടെ പേരില്‍ സുകുമാരന്‍ നായര്‍ക്കെതിരെ ബാനര്‍ പ്രത്യക്ഷപ്പെട്ടത്.
This post have 0 komentar
EmoticonEmoticon