മുംബൈ: എയർ ഇന്ത്യ വിമാനം പാക്കിസ്ഥാനിലേക്കു തട്ടിക്കൊണ്ടുപോകുമെന്ന് അജ്ഞാത ഭീഷണി സന്ദേശം. മുംബയിലെ എയർ ഇന്ത്യ കൺട്രോൾ സെന്ററിലാണു ഫോൺസന്ദേശം ലഭിച്ചത്. ഇന്ന് വിമാനം റാഞ്ചുമെന്നാണു സന്ദേശം. ഇതേത്തുടര്‍ന്ന് എല്ലാ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ക്കും വിമാന ജീവനക്കാര്‍ക്കും സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി ബ്യൂറോ ജാഗ്രതാ നിര്‍ദേശം നല്‍കി.
മുൻകരുതലിന്റെ ഭാഗമായി മുംബൈ വിമാനത്താവളത്തിലേക്കു പ്രവേശിക്കുന്നതിനു കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. പരിശോധനാ സംവിധാനവും കര്‍ശനമാക്കിയെന്നാണു റിപ്പോര്‍ട്ട്. പുല്‍വാമ ഭീകരാക്രമണത്തിനു പിന്നാലെ ഇത്തരത്തില്‍ ഭീഷണി സന്ദേശം ലഭിച്ചത് അധികൃതരെ ആശങ്കയിലാക്കിയിട്ടുണ്ട്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon