തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സംസ്ഥാനത്തെ കോൺഗ്രസ് സ്ഥാനാര്‍ത്ഥികളുടെ സാധ്യത പട്ടിക തയാറാക്കാൻ നേതാക്കൾ ഇന്ന് ചര്‍ച്ച നടത്തും. മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ് ചെന്നിത്തല, ഉമ്മൻചാണ്ടി എന്നിവരാണ് ചര്‍ച്ച നടത്തുന്നത്. അതിനുശേഷം ഹൈക്കമാന്‍റുമായുള്ള ചര്‍ച്ചകള്‍ക്കായി നേതാക്കള്‍ നാളെ ഡല്‍ഹിക്കു പോകും.
ജില്ലാ കോണ്‍ഗ്രസ് കമ്മറ്റികള്‍ നല്‍കിയ പട്ടികയും നേതാക്കളുടെ പരിഗണനയിലുള്ള പേരുകളും ചേര്‍ത്താണ് സാധ്യത പട്ടിക തയാറാക്കുന്നത്. എറണാകുളം ഒഴികെയുള്ള സിറ്റിങ് എം പിമാരുടെ മണ്ഡലത്തില്‍ മറ്റ് പേരുകള്‍ നിർദേശിക്കില്ല. സിറ്റിങ് എംപിമാരില്ലാത്ത മണ്ഡലങ്ങളില്‍ മൂന്നുപേരുടെ പേരുകള്‍ വച്ചാകും സാധ്യത പട്ടിക തയാറാക്കുക.
ഞായറാഴ്ചയോടെ ഡല്‍ഹിയിലെത്തുന്ന നേതാക്കൾ പട്ടിക ഹൈക്കമാണ്ടിന് കൈമാറും. തിങ്കളാഴ്ച ആണ് സ്ക്രീനിങ് കമ്മറ്റി യോഗം. കെ സി വേണുഗോപാൽ , മുകുൾ വാസ്നിക് , മുല്ലപ്പള്ളി രാമചന്ദ്രൻ , രമേശ് ചെന്നിത്തല എന്നിവരാണ് സ്ക്രീനിങ് കമ്മറ്റി അംഗങ്ങള്‍. എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി ക്ഷണിതാവുമാണ്. സ്ക്രീനിങ് കമ്മറ്റിക്ക് ശേഷം വൈകാതെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടാകും.
This post have 0 komentar
EmoticonEmoticon