ഹൈക്കോടതി ഉത്തരവിനെ തുടർന്ന് കെ.എസ്.ആർ.ടി.സി എം പാനൽ ജീവനക്കാരെ പിരിച്ചുവിട്ട സാഹചര്യത്തിൽ പുതിയ നിയമന നടപടികൾ സർക്കാർ ഉൗർജ്ജിതമാക്കി. കണ്ടക്ടർ തസ്തികയിൽ അഡ്വൈസ് മെമ്മോ ലഭിച്ച ഉദ്യോഗാർഥികൾ വ്യാഴാഴ്ച (20-12-2018) തിരുവനന്തപുരം ഫോർട്ടിലെ കെ.എസ്.ആർ.ടി.സി ആസ്ഥാന മന്ദിരത്തിൽ നേരിട്ടെത്തി നിയമന ഉത്തരവ് കൈപ്പറ്റണമെന്ന് എം.ഡി ടോമിൻ ജെ. തച്ചങ്കരി അറിയിച്ചു.
4051 പേരെയാണ് നിയമിക്കുന്നത്. നിയമന ഉത്തരവുകൾ തപാൽ മാർഗം അയച്ചത് ലഭിക്കാനുള്ള കാലതാമസം ഒഴിവാക്കുന്നതിനാണ് അവ നേരിൽ നൽകുന്നതിനുള്ള നടപടി ബോർഡ് സ്വീകരിക്കുന്നത്. അസൗകര്യം ഒഴിവാക്കുന്നതിനായി നാല് ബാച്ചുകളായി എത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഒന്നു മുതൽ 1000വരെ നമ്പറുകരൊയ ഉദ്യോഗാർഥികൾ രാവിലെ 10 മണി മുതൽ 10.45 വരെയും 1001 മുതൽ 2000 വരെയുള്ളവർ 10.45 മുതൽ 11.30 വരെയും 2001 മുതൽ 3000 വരെ നമ്പറുകാർ 11.30 മുതൽ ഉച്ചക്ക് 12.15 വരെയും 3001 മുതൽ 4051 നമ്പറിലുള്ളവർ 12.15 മുതൽ ഒരു മണി വരെയുമുള്ള സമയത്ത് എത്തിച്ചേരണം. കൂടുതൽ വിവരങ്ങൾക്ക് 0471 2471011 എന്ന നമ്പറിൽ ബന്ധപ്പെടണം.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon