അനധികൃതമായി കൊച്ചി കടല്‍ത്തീരത്തെത്തിയ വിദേശനിർമിത ബോട്ട് കസ്റ്റംസ് അധികൃതർ കസ്റ്റഡിയിലെടുത്തു. സ്വിറ്റ്സർലാന്‍ഡ് സ്വദേശിയുടെതാണ് ബോട്ട്. എന്നാൽ ഇയാള്‍ ബോട്ടില്‍ ഉണ്ടായിരുന്നില്ല. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് കൊച്ചി കസ്റ്റംസ് കമ്മീഷണർ സുമിത് കുമാർ വാർത്താകുറിപ്പില്‍ അറിയിച്ചു.
മുന്‍കൂർ അനുമതിയില്ലാതെ ലക്ഷദ്വീപിലേക്കടക്കം യാത്ര നടത്തിയ ബോട്ടാണ് കസ്റ്റഡിയിലെടുത്തത്. അനുമതിയില്ലാതെ ബോട്ട് ഇന്ത്യല്‍ കടല്‍തീരത്തെത്തിയത് ഗുരുതര സുരക്ഷാ വീഴ്ചയാണെന്ന് കസ്റ്റംസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon