തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് കാര്യത്തില്‍ ഇന്ന് അന്തിമ തീരുമാനം എടുക്കും. അതായത്, നടത്തിപ്പുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പിന് നല്‍കുന്ന കാര്യത്തിലാണ് ഇന്ന് അന്തിമ തീരുമാനമുണ്ടാകുന്നത്. മാത്രമല്ല, കഴിഞ്ഞ ദിവസം നടന്ന ലേലത്തില്‍ അദാനി ഗ്രൂപ്പാണ് മുന്നിലെത്തിയിരുന്നത്.കൂടാതെ, രേഖകള്‍ പരിശോധിച്ച ശേഷം ഇന്ന് അന്തിമ തീരുമാനം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കുന്നതാണ്.
അതായത്, മംഗലാപുരം ,ജയ്പൂര്‍ എന്നീ മറ്റു നാല് വിമാനത്താവളങ്ങളുടെ ലേലത്തിലും അദാനി ഗ്രൂപ്പ് ആയിരുന്നു മുന്നിലെത്തിയിരുന്നത്.എന്നാല്‍, വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറുന്ന പ്രതിഷേധിച്ച് കോട്ട സമരസമിതി ഇന്ന് മാര്‍ച്ച് നടത്തുന്നതാണ്.
This post have 0 komentar
EmoticonEmoticon