കാസര്‍കോട്: കാസര്‍കോട് ഇരട്ടക്കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി. വടിവാളും മൂന്ന് ഇരുമ്ബു ദണ്ഡുകളും തെളിവെടുപ്പില്‍ കണ്ടെത്തി . ആയുധങ്ങള്‍ സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരന്‍ തിരിച്ചറിഞ്ഞു. പീതാംബരനെ കല്ലിയോട് എത്തിച്ചാണ് തെളിവെടുത്തത്. തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷം പീതാംബരനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കും. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കും.
അതേസമയം കാസര്‍ക്കോട് ഇരട്ടക്കൊല നേരിട്ട് നടപ്പാക്കിയതാണെന്ന് പീതാംബരന്‍ മൊഴി നല്‍കി. കൃപേഷിനെ ഇരുമ്ബ് വടി കൊണ്ട് അടിച്ചു വീഴ്ത്തിയെന്നും , ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് പങ്കില്ലെന്നുമാണ് പീതാംബരന്റെ മൊഴി. ഇതിനിടെ ഇരട്ടകൊലപാതകത്തില്‍ സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കി അറസ്റ്റിലായ പീതാംബരന്റെ കുടുംബത്തിന്റെ വെളിപ്പെടുത്തല്‍. പാര്‍ട്ടി പറയാതെ പീതാംബരന്‍ കൊല ചെയ്യില്ലെന്ന് ഭാര്യ മഞ്ജു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
പെരിയ ഇരട്ടക്കൊലക്കേസില്‍ സിപിഎം നേതാവായ എ. പീതാംബരനടക്കം ആറു പേര്‍ പൊലീസ് കസ്റ്റഡിയിലാണ്. പീതാംബരനും കസ്റ്റഡിയിലുള്ള ആറുപേരും മൊഴിയിലുറച്ചു നില്‍ക്കുകയാണ്. അതേസമയം, മൊഴി പൂര്‍ണമായി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. ഇരട്ടക്കൊലപാതകക്കേസില്‍ കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടാകുമെന്നാണ് സൂചന.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon