ads

banner

Tuesday, 5 February 2019

author photo

ന്യൂഡല്‍ഹി: പശ്ചിമബംഗാൾ സര്‍ക്കാരിനെതിരെയും പൊലീസിനെതിരെയും സി ബി ഐ നൽകിയ ഹര്‍ജികൾ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബഞ്ച് രാവിലെ 11 മണിയോടെ കേസ് കേള്‍ക്കും. ശാരദാ ചിട്ടി തട്ടിപ്പു കേസന്വേഷണത്തോട് സഹകരിക്കാനും കീഴടങ്ങാനും കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കുക, ചീഫ് സെക്രട്ടറി അടക്കമുള്ളവര്‍ക്കെതിരെ കോടതി അലക്ഷ്യ നടപടി കൈകൊള്ളുക തുടങ്ങിയവയാണ് സി.ബി.ഐയുടെ ആവശ്യങ്ങള്‍.

ശാരദ ചിട്ടി തട്ടിപ്പ് കേസിലെ പല രേഖകളും കൊൽക്കത്ത പൊലീസ് കമ്മീഷണര്‍ രാജീവ് കുമാര്‍ നശിപ്പിച്ചുവെന്നാണ് സി ബി ഐ ആരോപിക്കുന്നത്. അതിന് പൊലീസ് കമ്മീഷണറെ ചോദ്യം ചെയ്യണമെന്നും സി ബി ഐ ആവശ്യപ്പെടുന്നു. പൊലീസ് കമ്മീഷണര്‍ രാജീവ് കുമാര്‍ തെളിവ് നശിപ്പിച്ചിട്ടുണ്ടെങ്കിൽ അതിനുള്ള തെളിവ് ഹാജരാക്കാൻ ഇന്നലെ സി ബി ഐയോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. 

തെളിവ് ഹാജരാക്കിയാൽ ശക്തമായ നടപടി പൊലീസ് കമ്മീഷണര്‍ക്കെതിരെ സ്വീകരിക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഒരു ചുവന്ന ഡയറിയും പെൻഡ്രൈവും കാണാനില്ല എന്നാണ് സിബിഐ പറഞ്ഞത്. അത് എന്ത് തെളിവാണെന്നും അത് എങ്ങനെ നശിപ്പിച്ചുവെന്നും സിബിഐക്ക് കോടതിയെ ഇന്ന് ബോധ്യപ്പെടുത്തേണ്ടിവരും. 

പശ്ചിമബംഗാൾ ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും കൊൽക്കത്ത പൊലീസ് കമ്മീഷണര്‍ക്കും എതിരെയുള്ള കോടതി അലക്ഷ്യ ഹര്‍ജിയും സിബിഐ നൽകിയിട്ടുണ്ട്. അതേസമയം സി.ബി.ഐ നടപടി ചോദ്യം ചെയ്ത് പശ്ചിമ ബംഗാള്‍ പൊലീസ് സമര്‍പ്പിച്ച ഹരജി ഇന്ന് കൊല്‍ക്കത്ത ഹൈക്കോടതിയുടെ മുന്നില്‍ വന്നേക്കും. പൊലീസ് കമ്മീഷണറുടെ വസതിയില്‍ സി.ബി.ഐ ഉദ്യോഗസ്ഥര്‍ നിയമ വിരുദ്ധമായി അതിക്രമിച്ച് കയറി എന്നാണ് ഈ ഹരജിയിലെ ആരോപണം.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement