ന്യൂഡല്‍ഹി: പശ്ചിമ ബംഗാളിലെ ഭരണഘടന പ്രതിസന്ധിയിൽ മുഖ്യമന്ത്രി മമതാ ബാനർജി നടത്തുന്ന ധര്‍ണ മൂന്നാം ദിവസത്തിലേക്ക് കടന്നു. ബംഗാളില്‍ തിങ്കളാഴ‌്ച തൃണമൂല്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു. പലയിടത്തും റെയില്‍--റോഡു ഗതാഗതം തടസ്സപ്പെട്ടു. ഭവാനിപ്പുരില്‍ ബിജെപി ഓഫീസ‌് അടിച്ചുതകര്‍ത്തു. തങ്ങളുടെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുകയാണെന്ന‌് ചൂണ്ടിക്കാട്ടി ബിജെപി പ്രതിനിധി സംഘം കേന്ദ്ര മന്ത്രി നിര്‍മലാ സീതാരാമന്റെ നേതൃത്വത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ‌് കമീഷനെ കണ്ടു.
ബോര്‍ഡ‌്പരീക്ഷ മുന്‍നിര്‍ത്തി എട്ടിന‌് സത്യഗ്രഹം അവസാനിപ്പിക്കും. തുടര്‍നടപടികള്‍ പിന്നീട‌് തീരുമാനിക്കും. മുതിര്‍ന്ന ഉദ്യോഗസ്ഥരും പൊലീസ‌് ഉദ്യോഗസ്ഥരും സത്യഗ്രഹ വേദിയിലുണ്ട‌്. രാജീവ‌് കുമാര്‍ അടക്കമുള്ള പൊലീസ‌് ഉദ്യോഗസ്ഥരും മറ്റ‌് ഉദ്യോഗസ്ഥരും പങ്കെടുക്കുന്നതിനെ ബിജെപി ചോദ്യംചെയ‌്തു. ഇതൊരു രാഷ്ട്രീയ സമരമല്ലെന്നും സര്‍ക്കാര്‍ പരിപാടിയാണെന്നുമാണ‌് മമതയുടെ വിശദീകരണം. ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ് ഡി.എം.കെ നേതാവ് കനിമൊഴി എന്നിവർ മമതയെ സമരപ്പന്തലിലെത്തി കണ്ട് ഐക്യദാർഢ്യം അറിയിച്ചു.
കൊൽക്കത്ത കമ്മീഷണർ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനെത്തിയ സി.ബി.ഐ നടപടിയിൽ പ്രതിഷേധിച്ച് ഞായറാഴ്ച വൈകുന്നേരമാണ് മമതാ ബാനർജി ധരണ ആരംഭിച്ചത്. സർക്കാരിന്റെ പ്രവർത്തനം തടസ്സം കൂടാതെ നടത്താൻ ക്യാബിനറ്റ് യോഗം അടക്കമുള്ളവ പന്തലിനു സമീപം തന്നെ മുഖ്യമന്ത്രി നടത്തി.
അതേസമയം കോടതിയിൽ നിന്ന് അനുകൂല വിധി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി.
This post have 0 komentar
EmoticonEmoticon