സാന്‍ ഫ്രാന്‍സിസ്‌കോ: അമേരിക്കന്‍ സര്‍ക്കാര്‍ വിദേശ പൗരന്മാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഭര്‍ത്താവിന്റെയും മകന്റെയും കൂടെ താമസിക്കാന്‍ സാധിക്കാത്ത് യെമന്‍ യുവതിയായ ഷൈമയ്ക്ക് ഒടുവില്‍ അമേരിക്കയിലേക്കു പ്രവേശിക്കാന്‍ അനുമതി ലഭിച്ചു. മരണത്തോടു മല്ലടിച്ചു കഴിയുന്ന മകന്റെ കൂടെ താമസിക്കാനാണ് ഷൈമക്ക് അനുമതി ലഭിച്ചത്.
ജന്മനാ മസ്തിഷ്‌കത്തെ ബാധിച്ച ഗുരുതര രോഗത്തെ തുടര്‍ന്ന് മരണത്തോട് മല്ലടിയ്ക്കുകയാണ് യെമന്‍ സ്വദേശി ഷൈമയുടെയും അമേരിക്കന്‍ പൗരനായ അലി ഹസന്റെയും മകന്‍ രണ്ടു വയസ്സുകാരന്‍ അബ്ദുളള ഹസന്‍. മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങള്‍ക്ക് ട്രംപ് ഗവണ്മെന്റ് വിലക്കേര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഭര്‍ത്താവില്‍ നിന്നും കുഞ്ഞില്‍ നി്‌നും അകന്ന് ഈജിപ്തിലായിരുന്നു ഷൈമ താമസിച്ചിരുന്നത്. ഈ നിയമം കാരണം രോഗബാധിതനായ മകനോടൊപ്പം ജീവിക്കാന്‍ ഇവര്‍ക്കു സാധിച്ചില്ല.
സംഭവം വാര്‍ത്തയായതോടെ ഷൈമക്കും കുടുംബത്തിനും പിന്തുണയുമായി ഒച്ചേറെ പേര്‍ രംഗത്തെത്തി. എല്ലാവരും ഇവര്‍ക്കു വേണ്ടി യുഎസ് ഭരണകൂടത്തിനോട് അപേക്ഷിച്ചിരുന്നു. ഇതിനെല്ലാത്തിനുമുള്ള ഫലം കൂടെയാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. ബുധനാഴ്ച വൈകുന്നേരത്തോടെ ഷൈമ അമേരിക്കയിലെത്തും. അനുമതി നല്‍കിയ യുഎസ് ഭരണകൂടത്തോടും ഒപ്പം നിന്ന എല്ലാവരോടും ഒരുപാടു നന്ദിയുണ്ടെന്ന് ഷൈമയുടെ ഭര്‍ത്താവ് അലി ഹസ്സന്‍ പറഞ്ഞു.
This post have 0 komentar
EmoticonEmoticon