ജിദ്ദ : ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് രാജ്യാന്തര വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട. വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച മയക്കുമരുന്ന് കസ്റ്റംസ് അധികൃതര്‍ പിടികൂടുകയായിരുന്നു. ട്രാംഡോള്‍ , ആംഫര്‍ട്ടമിന്‍ തുടങ്ങിയ 26,000 ഗുളികകളാണ് യാത്രക്കാരനില്‍ നിന്നും കണ്ടെടുത്തത്. മാത്രമല്ല, ലഗേജുകള്‍ കൂടുതല്‍ പരിശോധനക്ക് വിധേയമാക്കിയ സമയത്താണ് ഇത് കണ്ടെത്തിയത്.
അതായത്, ഒരു പ്രത്യേക അറകളില്‍ പൊതിഞ്ഞ രൂപത്തിലാണ് ഗുളികകള്‍ കണ്ടെത്തിയതെന്ന് കിംഗ് അബ്ദുല്‍ അസീസ് എയര്‍പോര്‍ട്ട് കസ്റ്റംസ് മേധാവി ബന്ദര്‍ അല്‍ രാജ്ഹി വെളിപ്പെടുത്തി. പിടികൂടിയ യാത്രക്കാരനെ തുടര്‍നടപടികള്‍ക്കായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി. മാത്രമല്ല, നിലവില്‍ സഊദിയില്‍ മയക്കു മരുന്നു കടത്തിന് വധശിക്ഷയാണു നിയമം.
This post have 0 komentar
EmoticonEmoticon