ചിറ്റഗോംഗ്: ബംഗ്ലാദേശില്‍ വിമാനം റാഞ്ചാന്‍ ശ്രമം. ബംഗ്ലാദേശിലെ ചിറ്റഗോംഗിലാണ് വിമാനം റാഞ്ചാന്‍ ശ്രമം നടന്നത്. ബംഗ്ലാദേശിന്റെ ധാക്കയില്‍നിന്നും തുറമുഖ നഗരമായ ചിറ്റഗോംഗ് വഴി ദുബായിലേക്കുപോകുന്ന ബിമാന്‍ ബംഗ്ലാദേശ് എയര്‍ലൈന്‍സ് വിമാനമാണ് റാഞ്ചാന്‍ ശ്രമിച്ചത്.
കൂടാതെ, വിമാനത്തില്‍ 142 യാത്രക്കാരാണ് ഉണ്ടായിരുന്നത്. സംഭവത്തെ തുടര്‍ന്ന് വിമാനം ചിറ്റഗോംഗിലെ അമാനത്ത് വിമാനത്താവളത്തില്‍ അടിയന്തരമായി നിലത്തിറക്കി.മാത്രമല്ല, തോക്കുധാരി കോക്പിറ്റിലെത്തി പൈലറ്റിനെ അക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. രണ്ട് ജീവനക്കാരെ അക്രമി ബന്ദിയാക്കിയെന്നും വിവിധ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. കൂടാതെ, യാത്രക്കാരെല്ലാവരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. പോലീസും സൈന്യവും വിമാനം വളഞ്ഞിരിക്കുകയാണ്. യാത്രക്കാരെ വിമാനത്തില്‍നിന്നും ഒഴിപ്പിച്ചു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon