ന്യൂഡല്‍ഹി: ജമ്മു കശ‌്മീരിലെ കുല്‍ഗാമില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ മുതിര്‍ന്ന പൊലീസ‌് ഉദ്യോഗസ്ഥനും ജവാനും വീരമൃത്യു വരിച്ചു. സൈന്യവും സിആര്‍പിഎഫും പൊലീസും നടത്തിയ സംയുക്തനീക്കത്തില്‍ മൂന്ന‌് ഭീകരരെ വധിച്ചു.
ശ്രീനഗറില്‍നിന്ന‌് 68 കിലോമീറ്റര്‍ അകലെ തെക്കന്‍ കശ‌്മീരിലെ തുരിഗാംമേഖലയിലാണ‌് ഏറ്റുമുട്ടലുണ്ടായത‌്. ഭീകരര്‍ ഒളിച്ചിരുന്ന കെട്ടിടം വളഞ്ഞതിനെ തുടര്‍ന്ന് സൈന്യത്തിന് നേരെ ഭീകരര്‍ ആക്രമണം തുടങ്ങുകയായിരുന്നു. തുടര്‍ന്ന് രണ്ട് മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിലാണ് മൂന്ന് ഭീകരരെ സൈന്യം വധിച്ചത്. ഇവര്‍ ഏത് സംഘടനയില്‍പ്പെട്ടവരാണെന്ന് വ്യക്തമായിട്ടില്ല.
കാശ്മീര്‍ പൊലീസിലെ പ്രത്യേക സേനയില്‍പ്പെട്ട ഡിവൈഎസ്പിയാണ് ഏറ്റുമുട്ടലില്‍ മരിച്ച അമന്‍ താക്കൂര്‍. കഴുത്തിന‌് വെടിയേറ്റ അമന്‍ താക്കൂറിനെ സൈനിക ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരിക്കേറ്റ സൈനികര്‍ അപകടനില തരണംചെയ‌്തു.
അതേസമയം, കൊല്ലപ്പെട്ട ഭീകരരില്‍ ഒരാളുടെ മൃതദേഹംമാത്രമേ കണ്ടെടുക്കാന്‍ സാധിച്ചിട്ടുള്ളൂ. രണ്ട‌് മൃതദേഹത്തിനായി സൈന്യവും പൊലീസും തെരച്ചില്‍ തുടരുകയാണ‌്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon