കൊച്ചി: കേരളത്തില്‍ രണ്ടുമാസത്തിനകം പെട്രോനെറ്റ‌് എല്‍എന്‍ജി നാല‌് ചെറുകിട പ്രകൃതിവാതക വിതരണസ‌്റ്റേഷനുകള്‍ ആരംഭിക്കും. കമ്ബനി എംഡിയും സിഇഒയുമായ പ്രഭാത‌് സിങ്ങാണ് ഇത് സംബന്ധിച്ച് വിവരം അറിയിച്ചത്. തിരുവനന്തപുരം, എറണാകുളം, എടപ്പാള്‍, കണ്ണൂര്‍ എന്നിവിടങ്ങളിലാണ‌് വിതരണസ‌്റ്റേഷനുകള്‍.
രണ്ടു മാസത്തിനകം ഇതിന‌് അന്തിമരൂപമാകും.ഇപ്പോള്‍ എല്‍എന്‍ജിക്കു കൂടുതല്‍ ആവശ്യക്കാരുള്ള ഡല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍ എല്‍എന്‍ജി സ‌്റ്റേഷനുകള്‍ പൂര്‍ത്തിയായാല്‍ അടുത്ത ശ്രദ്ധ കേരളത്തിലാകും.
കൊച്ചിയില്‍ മാര്‍ച്ച‌് അവസാനത്തോടെ പരീക്ഷണാടിസ്ഥാനത്തില്‍ രണ്ട‌് എല്‍എന്‍ജി ബസുകള്‍ പെട്രോനെറ്റ‌് തന്നെ രൂപകല്‍പ്പന നടത്തി പുറത്തിറക്കും.
എല്‍എല്‍ജിയിലേക്ക‌് മാറാന്‍ ചെലവ‌് അല്‍പ്പം കൂടുമെങ്കിലും ഉയരുന്ന എണ്ണവിലയും ദൗര്‍ലഭ്യവും കണക്കിലെടുക്കുമ്ബോള്‍ ഭാവിയില്‍ വലിയ ലാഭമാകും.
പരിസ്ഥിതി സൗഹൃദവാതകമായതിനാല്‍ ഭാവിയില്‍ ബസുകളും ട്രക്കുകളും എല്‍എന്‍ജി അധിഷ‌്ഠിതമാകുമെന്നാണ‌് പ്രതീക്ഷ. ഇപ്പോള്‍ കൊച്ചിയിലെ എല്‍എന്‍ജി ടെര്‍മിനല്‍ സ്ഥാപിതശേഷിയുടെ എട്ടുമുതല്‍ 10 ശതമാനംവരെ മാത്രമാണ‌് ഉപയോഗിക്കുന്നത‌്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon