സംസ്ഥാനത്ത് സ്വര്‍ണവില കാല്‍ലക്ഷം കടന്നിരിക്കുന്നു.അതായത്, ഗ്രാമിന് 3,145 രൂപയും പവന് 25,160 രൂപയുമാണ് ഇന്ന് കേരളത്തിലെ സ്വര്‍ണ നിരക്ക്. മാത്രമല്ല, ഫെബ്രുവരി 19 ലെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് സ്വര്‍ണത്തിന്് വില കൂടിയിരിക്കുന്നത്. എന്നാല്‍, കഴിഞ്ഞദിവസം ഗ്രാമിന് 3,115 രൂപയും പവന് 24,920 രൂപയുമായിരുന്നു നിരക്ക്. കൂടാതെ, ഫെബ്രുവരി ഒന്നിന് ഗ്രാമിന് 3,090 രൂപയും പവന് 24,720 രൂപയുമായിരുന്നു വില.
നിലവില്‍ വിവാഹ ആവശ്യകത വര്‍ദ്ധിച്ചതും, രൂപയുടെ മൂല്യത്തകര്‍ച്ചയും, അമേരിക്കയില്‍ തുടരുന്ന ഭരണ ധനകാര്യ പ്രതിസന്ധിയും, അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയിലുണ്ടായ വര്‍ദ്ധനയുമാണ് വില റെക്കോര്‍ഡ് നിലവാരത്തിലേക്ക് ഉയരാന്‍ ഇടയാക്കിയ കാരണമായിരിക്കുന്നത്. കൂടാതെ, രാജ്യത്തെ സ്വര്‍ണ ഇറക്കുമതിയും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. മാത്രമല്ല, മുന്‍വര്‍ഷങ്ങളില്‍ 1000 ടണ്‍ വരെ ഇറക്കുമതിയുണ്ടായിരുന്ന സ്വര്‍ണ്ണം ഇപ്പോള്‍ 750 മുതല്‍ 800 ടണ്‍ വരെ ആയി കുറഞ്ഞു.
This post have 0 komentar
EmoticonEmoticon