ന്യൂഡല്‍ഹി: അരുണ്‍ ജെയ്റ്റ്ലി ഇന്ന് വീണ്ടും ധനമന്ത്രിയായി ചുമതലയേല്‍ക്കും. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ചികിത്സയ്ക്കു ശേഷം ന്യൂയോര്‍ക്കില്‍നിന്ന് കഴിഞ്ഞ ആഴ്ച ജെയ്റ്റ്ലി ഇന്ത്യയില്‍ മടങ്ങിയെത്തിയിരുന്നു.പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് നടക്കുന്ന അടിയന്തിര കേന്ദ്രമന്ത്രിസഭായോഗത്തില് അദ്ദേഹം പങ്കെടുക്കും.
റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിനായിരുന്നു ജെയ്റ്റ്ലിയുടെ അഭാവത്തില്‍ ധനമന്ത്രാലയത്തിന്റെ ചുമതല. മോദി മന്ത്രിസഭയുടെ അവസാന ബജറ്റും ജെയ്റ്റ്ലിയുടെ അഭാവത്തില്‍ പിയൂഷ് ഗോയലാണ് അവതരിപ്പിച്ചത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon