ads

banner

Friday, 15 February 2019

author photo

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ ലോക്‌സഭാ സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക ഈ മാസം 25 ന് പുറത്തിറക്കും. ഹൈക്കമാന്‍ഡിന്റെ ആദ്യപട്ടികയില്‍ തന്നെ ചിലപ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ പേരുകളും ഇടം പിടിച്ചേക്കും. 

സംസ്ഥാന നേതൃത്വം നടത്തിയ സര്‍വേ പ്രകാരം ശേഖരിച്ച,വിവിധ സീറ്റുകളിലെ വിജയ സാധ്യത സംബന്ധിച്ച വിവരങ്ങള്‍ രണ്ട് ദിവസത്തിനകം ദേശീയനേതൃത്വത്തിന് നല്‍കും. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിക്കുന്ന ജനമഹായാത്ര 28ന് സമാപിക്കുമ്ബോഴേക്കും തിരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ കോണ്‍ഗ്രസ് സര്‍വസജ്ജമാകണമെന്നാണ് നിര്‍ദേശം. അതേസമയം കോണ്‍ഗ്രസ് മത്സരിക്കുന്ന സീറ്റുകളില്‍ സീറ്റിംഗ് എം പിമാരുടെ സീറ്റുകള്‍ ഏതാണ്ട് ഉറപ്പിച്ചിട്ടുണ്ട്.

സ്ഥാനാര്‍ഥികളുടെ പട്ടികയിലേക്ക് തുടക്കത്തില്‍ നിലവിലുള്ള എം എല്‍ എമാരെയും മുന്‍ എം എല്‍ എമാരെയും ആദ്യം പരിഗണിച്ചിരുന്നു. എന്നാല്‍ പുതുമുഖങ്ങള്‍ വന്നാല്‍ വിജയസാധ്യത കുറയുമെന്നും ഇപ്പോഴത്തെ സാഹചര്യത്തില്‍ ജയമാണ് പ്രധാനമെന്നും തോല്‍ക്കുന്നത് ലോക്‌സഭയില്‍ കോണ്‍ഗ്രസിന് ഗുണം ചെയ്യില്ലെന്നും നേതൃത്വം വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ കഴിഞ്ഞ തവണ പരാജയപ്പെട്ട മണ്ഡലങ്ങളില്‍ പലതിലും പുതുമുഖങ്ങളെ നിര്‍ത്താനും ഏകദേശ ധാരണയായിട്ടുണ്ട്.  

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement