കണ്ണൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ 199 പേര് കള്ളവോട്ട് ചെയ്തെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്. കള്ളവോട്ടിന്റെ വീഡിയോ ഫുട്ടേജ് സഹിതം ജില്ലാ കളക്ടര്‍ മിര്‍ മുഹമ്മദലിക്ക് പരാതി നല്കി. കള്ളവോട്ട് ചെയ്തവരില്‍ 40 പേര് സ്ത്രീകളാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
പേരാവൂര്‍, മട്ടന്നൂര്‍, ധര്‍മടം, തളിപ്പറമ്ബ് നിയമസഭാ മണ്ഡലങ്ങളിലാണ് കള്ളവോട്ട് നടന്നത്. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മടത്ത് അച്ഛന്റെ വോട്ട് മകന് ചെയ്തെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. സിപിഎം പ്രവര്‍ത്തകരായ സഹോദരനും സഹോദരിയും ചേര്‍ന്ന് ഒമ്ബതു കള്ളവോട്ട് ചെയ്തതായി പരാതിയില്‍ പറയുന്നു. കെ.സുധാകരന്റെ ചീഫ് ഇലക്ഷന് ഏജന്റ് കളക്ടറെ നേരില്‍ കണ്ടാണു പരാതി നല്‍കിയത്. യഥാര്‍ത്ഥ വോട്ടറുടെ പേര്, കള്ളവോട്ട് ചെയ്ത ആളുടെ പേര്, വിവിധ ബൂത്തുകളില്‍ വോട്ടു ചെയ്തവരുടെ പേരുകള്‍ എന്നിവ സഹിതമാണ് പട്ടിക നല്‍കിയത്. വോട്ടവകാശമില്ലാത്ത, പ്രായപൂര്‍ത്തിയാകാത്തവരും കള്ളവോട്ട് ചെയ്തതായി പരാതിയിലുണ്ട്.
കള്ളവോട്ട് ചെയ്തവരേക്കാള്‍ കൂടുതല്‍ ഇതിന് ഒത്താശ ചെയ്യുന്ന ഉദ്യോഗസ്ഥരെ ലക്ഷ്യം വച്ചാണ് കോണ്‍ഗ്രസ് പരാതി നല്‍കിയിരിക്കുന്നത് എന്നാണ് സൂചന. കള്ളവോട്ട് ചെയ്യാനെത്തിയ ആളെ തിരിച്ചറിഞ്ഞ കോണ്‍ഗ്രസ് ബൂത്ത് ഏജന്റ് വിവരം നല്‍കിയിട്ടും അതിനെ അവഗണിച്ചും കള്ളവോട്ടിന് അവസരം നല്കിയ ഉദ്യോഗസ്ഥനെതിരേയും കോണ്‍ഗ്രസ് നല്കിയ പരാതിയില്‍ പരാമര്‍ശമുണ്ട്.
കോണ്‍ഗ്രസിന്റെ പരാതിയില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. വോട്ടര്‍മാരുടെ വിവരങ്ങളും വെബ്കാസ്റ്റിംഗ് ദൃശ്യങ്ങളും പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon