റിയാദ്: സൗദി കിരീടാവകാശിയുടെ ചൈന സന്ദര്‍ശനം പൂര്‍ത്തിയായി. 46 ബില്യണ്‍ മൂല്യം വരുന്ന പദ്ധതികള്‍ ഇരു രാജ്യങ്ങളും നടപ്പിലാക്കും. ഊര്‍ജം, നിക്ഷേപം, ഗതാഗതം, സാങ്കേതിക വിദ്യ എന്നീ മേഖലകളിലെ സഹകരണ നിക്ഷേപ കരാറുകളിലും ധാരണാപത്രങ്ങളിലും ഇരു രാഷ്ട്രങ്ങളും ഒപ്പുവെച്ചു. ഏഷ്യന്‍ രാഷ്ട്ര പര്യടനത്തിന്റെ ഭാഗമായി ഇന്ത്യന്‍ സന്ദര്‍ശനം കഴിഞ്ഞാണ് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ വ്യാഴാഴ്ച രാവിലെ ബെയ്ജിങിലെത്തിയത്. സന്ദര്‍ശനത്തിന്റെ ആദ്യദിവസം തന്നെ ബെയ്ജിങില്‍ സൗദി ചൈന സംയുക്ത യോഗത്തില്‍ കിരീടാവകാശി പങ്കെടുത്തു.
നയതന്ത്രം, സാംസ്‌കാരികം, സാമ്പത്തിക വികസനം എന്നീ മേഖലകളിലൂന്നിയ ചര്‍ച്ചകളാണ് ദ്വദിന സന്ദര്‍ശനത്തില്‍ നടന്നത്. ചൈന പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴി പദ്ധതിയെ കുറിച്ചുള്ള ചര്‍ച്ചയായിരുന്നു ഇതില്‍ പ്രധാനം. ചൈനയുടെ അയല്‍രാജ്യങ്ങളുമായുള്ള വ്യാപാര വാണിജ്യ സൗഹൃദം മെച്ചപ്പെടുത്തുന്ന ‘ബെല്‍റ്റ് ആന്റ് റോഡ് ഇനീഷ്യേറ്റീവ്’ പദ്ധതിയുടെ ഭാഗമാണ് ചൈന പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴി പദ്ധതി.
സൗദിചൈന ബിസിനസ് ഫോറത്തില്‍ ജീസാനിലെ ചൈനീസ് സംരംഭമായ പാന്‍ ഏഷ്യ, സൗദി ട്രേഡ് ആന്റ് ഇന്‍വെസ്റ്റ്‌മെന്റ് മന്ത്രാലയം, ഇക്കണോമിക് ആന്റ് പ്ലാനിങ് മന്ത്രാലയം, പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട്, സൗദി അരാംകോ എന്നിവര്‍ പങ്കെടുത്തു. 2017ല്‍ സല്‍മാന്‍ രാജാവിന്റെ ചൈനീസ് സന്ദര്‍ശനത്തില്‍ 45 കരാറുകളില്‍ ഒപ്പുവെച്ചിരുന്നു. ഇരു രാജ്യങ്ങള്‍ തമ്മില്‍ സൗഹൃദ സഹകരണത്തിനൊരുങ്ങുകയാണ്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon